പതിവ് പോലെ ചുള്ളനായി മമ്മൂട്ടി, നെറ്റിയില്‍ ചന്ദനം പൂശി സന്തോഷ് പണ്ഡിറ്റ്, ഉണ്ണി വന്നില്ല..കാണൂ

By Aswini

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. മെഗാസ്റ്റാറിന്റെ മാസ്റ്റര്‍പീസ് ചിത്രം തന്നെയായിരിയ്ക്കും മാസ്റ്റര്‍പീസ് എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിന്റെ ലൊക്കഷനില്‍ നിന്ന് വന്ന ഫോട്ടോകളിലും പോസ്റ്ററുകളിലും ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ടീസറിലും അത് വ്യക്തമായിരുന്നു.

മമ്മൂട്ടി കോളേജ് അധ്യാപകനായി എത്തുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും. സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ വച്ച് നടന്നു. സംവിധായകരായ ജോഷിയും നാദിര്‍ഷയുമാണ് ഓഡിയോ ലോഞ്ച് ചടങ്ങിലെ മുഖ്യാതിഥികളായി എത്തിയത്. കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ ഉണ്ണി മുകുന്ദന്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തില്ല. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

ചുള്ളനായി മമ്മൂട്ടി

ചുള്ളനായി മമ്മൂട്ടി

പതിവുപോലെ ചുള്ളനായിട്ടാണ് മമ്മൂട്ടി ഓഡിയോ ലോഞ്ചിന് എത്തിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.

ജോഷി

ജോഷി

ഓഡിയോ ലോഞ്ചിന് മുഖ്യാതിഥിയായി എത്തിയ സംവിധായകന്‍ ജോഷി. മമ്മൂട്ടിയുടെ അടുത്ത സിനിമാ സുഹൃത്തുക്കളില്‍ ഒരാളാണ് ജോഷി

പൂനം ബജ്വ

പൂനം ബജ്വ

ചിത്രത്തിലെ നായികമാരില്‍ ഒരാളാണ് പൂനം ബജ്വ. തെന്നിന്ത്യയിലെ ഗ്ലാമര്‍താരം നാട്ടിന്‍പുറത്തുകാരിയായിട്ടാണ് മാസ്റ്റര്‍പീസിലെത്തുന്നത്.

നാദിര്‍ഷ

നാദിര്‍ഷ

ഓഡിയോ ലോഞ്ചിന് പങ്കെടുക്കാനെത്തിയ നാദിര്‍ഷ. നാദിര്‍ഷായുടെ അടുത്ത ചിത്രം മമ്മൂട്ടിയ്‌ക്കൊപ്പമാണെന്ന് പറഞ്ഞ് കേള്‍ക്കുന്നു.

നായികമാര്‍

നായികമാര്‍

ചിത്രത്തിലെ രണ്ട് നായികമാരും തമിഴകത്ത് നിന്നാണ്. വരലക്ഷ്മി ശരത് കുമാറാണ് മറ്റൊരു നായിക നടി. പൊലീസ് ഓഫീസറായിട്ടാണ് വരലക്ഷ്മി എത്തുന്നത്.

അഞ്ജലി

അഞ്ജലി

ചിത്രത്തിലെ സഹതാരങ്ങളുടെ കൂട്ടത്തില്‍ അഞ്ജലിയുമുണ്ട്.

മഖ്ബൂല്‍ സല്‍മാന്‍

മഖ്ബൂല്‍ സല്‍മാന്‍

മമ്മൂട്ടിയുടെ സഹോദരപുത്രന്‍ മഖ്ബൂല്‍ സല്‍മാന്‍ കസബയ്ക്ക് ശേഷം വീണ്ടും മെഗാസ്റ്റാറിനൊപ്പം എത്തുന്നു. കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷമാണ് മഖ്ബൂലിന്.

സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ് മാസ്റ്റര്‍പീസില്‍ അഭിനയിക്കുന്ന വാര്‍ത്തകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പണ്ഡിറ്റിന്റെ ആദ്യമുഖ്യധാരാ ചിത്രമാണ് മാസ്റ്റര്‍പീസ്.

പൊന്നമ്മ ബാബുവിനൊപ്പം

പൊന്നമ്മ ബാബുവിനൊപ്പം

ചിത്രത്തില്‍ ഒരു കഥാപാത്രമായി പൊന്നമ്മ ബാബുവും എത്തുന്നുണ്ട്. ഓഡിയോ ലോഞ്ചിന് സന്തോഷ് പണ്ഡിറ്റിനൊപ്പം പൊന്നമ്മ ബാബു.

ദീപക് ദേവ്

ദീപക് ദേവ്

ഇതാണ് സ്‌പെഷ്യല്‍ താരം. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. അതുകൊണ്ട് ഓഡിയോ ലോഞ്ചിലെ താരം ഇദ്ദേഹമാണ്.

കൈലാഷ്

കൈലാഷ്

ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രമാണ് കൈലാഷ് എത്തുന്നു. പൊലീസ് ഓഫീസറുടെ വേഷമാണ് കൈലാഷിന്.

ചടങ്ങ്

ചടങ്ങ്

ജോഷിയും നാദിര്‍ഷയും ചേര്‍ന്ന് മാസ്റ്റര്‍പീസിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍വ്വഹിച്ചു. മമ്മൂട്ടി, സന്തോഷ് പണ്ഡിറ്റ്, ദീപക് ദേവ് തുടങ്ങിയവര്‍ സമീപം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X