»   » പുള്ളിക്കാരന്‍ സ്റ്റാറാവാന്‍ നോക്കിയതിന്റെ ക്ഷീണം തിരിച്ചു പിടിക്കാനൊരുങ്ങി മമ്മുട്ടി! അതും ഇങ്ങനെ!!

പുള്ളിക്കാരന്‍ സ്റ്റാറാവാന്‍ നോക്കിയതിന്റെ ക്ഷീണം തിരിച്ചു പിടിക്കാനൊരുങ്ങി മമ്മുട്ടി! അതും ഇങ്ങനെ!!

Posted By: Teresa John
Subscribe to Filmibeat Malayalam
ക്ഷീണം മാറ്റാന്‍ രണ്ടും കല്‍പ്പിച്ച് മമ്മൂട്ടി! | Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു പുള്ളിക്കാരന്‍ സ്റ്റാറാ. ഓണത്തിന് തിയറ്ററുകളിലേക്കെത്തിയ ചിത്രം കാര്യമായി വിജയിക്കാന്‍ കഴിയാതെ പോയത് വലിയ തിരിച്ചടിയായിരുന്നു. മലയാളത്തിലെ താരരാജാക്കന്മാരുടെ സിനിമകളെക്കാള്‍ തിളങ്ങിയത് യുവതാരങ്ങളായ പൃഥ്വിരാജിന്റെയും നിവിന്‍ പോളിയുടെയും സിനിമകളായിരുന്നു.

ജെമിനി ഗണേശന്റെ രൂപമില്ല, തെലുങ്കും അറിയില്ല! ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അഭിനയിക്കുന്നത് ഇങ്ങനെ

എന്നാല്‍ ഈ ക്ഷീണം മാറ്റാന്‍ മമ്മുട്ടി നായകനായി അഭിനയിക്കുന്ന മറ്റൊരു സിനിമ കൂടി പിന്നാലെ വരികയാണ്. മാസ് എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന മാസ്റ്റര്‍ പീസ് എന്ന സിനിമയാണ് എക്കാലത്തെയും റെക്കോര്‍ഡുകള്‍ മറികടന്ന് ബിഗ് റിലീസായി തിയറ്ററുകളിലേക്ക് എത്തുക.

മാസറ്റര്‍പീസ്

അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മുട്ടി നായകനായി അഭിനയിക്കാന്‍ പോവുന്ന അടുത്ത സിനിമയാണ് മാസ്റ്റര്‍പീസ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന സിനിമയാണ് മാസറ്റര്‍പീസ.

ബിഗ് റിലിസ്

2016 ല്‍ മമ്മുട്ടിയുടെ കസബയ്ക്ക് ശേഷം തിയറ്ററുകളില്‍ ബിഗ് റിലീസായിട്ടാണ് മാസറ്റര്‍പീസ് വരാന്‍ പോവുന്നത്. റൊക്കേര്‍ഡ് നമ്പറിലുള്ള തിയറ്ററുകളിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ബോക്‌സ് ഓഫീസിനെ ഞെട്ടിക്കും

സിനിമയുടെ റിലീസിന്റെ ആദ്യ ദിനങ്ങളില്‍ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തുകയാണെന്നും അജയ് വാസുദേവിന്റെ ചിത്രം മുമ്പുള്ള പല റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് മമ്മുട്ടി വിചാരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിലീസ് മാറ്റിയിരുന്നു

ഗ്രേറ്റ് ഫാദറിന് ശേഷം തിയറ്ററുകളിലെത്തുന്ന മമ്മുട്ടി ചിത്രം മാസറ്റര്‍പീസ് ആയിരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഓണചിത്രമായി മാസറ്റര്‍പീസ് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് മാറ്റുകയായിരുന്നു. ശേഷം പുള്ളിക്കാരന്‍ സ്റ്റാറാ ഓണത്തിന് റിലീസ് ചെയ്യുകയായിരുന്നു.

ഉദയകൃഷ്ണയുടെ തിരക്കഥ

മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം തിരക്കഥകൃത്ത് ഉദയകൃഷണന്‍ ഒരുക്കുന്ന സിനിമ എന്ന പ്രത്യേകതയും മാസറ്റര്‍പീസിനുണ്ട്. ചിത്രം ക്യാമ്പസ് പശ്ചാതലത്തിലാണ് നിര്‍മ്മിക്കുന്നത്.

എഡ്ഡി

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയ്ക്ക് പിന്നാലെ കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മുട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറുടെ കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ ഉണ്ണിമുകുന്ദന്‍ വേഷമിടുന്നുണ്ട്. ഒപ്പം സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്‌ഗോപി, ദിവ്യ ദര്‍ശന്‍, മക്ബുല്‍ സല്‍മാന്‍, സാജു നവോദയ, മുകേഷ്, കൈലാസ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമ

മാസ്റ്റര്‍പീസിന്റെ ഏറ്റവും വലിയ പ്രത്യേകത ചിത്രത്തിലൂടെ സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഖ്യധാര സിനിമയുടെ ഭാഗമാകുന്നു എന്നതാണ്. ചിത്രത്തില്‍ പ്രധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് സന്തോഷ് അവതരിപ്പിക്കുന്നത്.

നായികമാര്‍

മാസ്റ്റര്‍പീസില്‍ മൂന്ന് നായികമാരാണുള്ളത്. ഭവാനി ദുര്‍ഗ്ഗ എന്ന ഐപിഎസ് ഓഫീസറായി വരലക്ഷ്മി ശരത് കുമാറും കോളേജ് പ്രഫസറായി പൂനം ബജ്‌വയും ചിത്രത്തില്‍ വേഷമിടുന്നു. ദിവ്യ പിള്ള ഒരു സസ്‌പെന്‍സ് കഥാപാത്രമായി ചിത്രത്തിലുണ്ട്.

പുള്ളിക്കാരന്റെ തകര്‍ച്ച

ഓണത്തിന് റിലീസ് ചെയ്ത മമ്മുട്ടി ശ്യാംധര്‍ ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ പ്രതീക്ഷിച്ച പോലെ തിളങ്ങാന്‍ കഴിഞ്ഞില്ലായിരുന്നു. ആയാതിനാല്‍ മമ്മുട്ടി ആരാധകര്‍ക്കുള്ള കനത്ത തിരിച്ചടിയായി പോയിരുന്നു ചിത്രം. എന്നാല്‍ മാസ്റ്റര്‍പീസ് ആ കുറവ് നികത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

English summary
Masterpiece, the Mammootty starring mass entertainer is one of the most-anticipated upcoming projects of Malayalam cinema in 2017. If the reports are to be believed, Masterpiece is all set to be the biggest-ever release in Mammootty's career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam