മമ്മൂക്ക മരണമാസാണ്! എഡ്ഡിയായി അവതരിച്ചിട്ട് ഒരുവര്‍ഷം! മാസ്റ്റര്‍പീസ് 2ന് കാത്തിരിക്കുന്നു! കാണൂ!
മെഗാസ്റ്റാര്‍ ആരാധകര്‍ ഒരുപോലെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു മാസ്റ്റര്‍പീസ്. എഡ്വേര്‍ഡ് ലിവിങ് സ്റ്റണനെന്ന കഥാപാത്രവുമായാണ് അദ്ദേഹമെത്തിയത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, മഹിമ നമ്പ്യാര്‍, മേഘ മാത്യു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. കോളേജ് പശ്ചാത്തലത്തിലൊരുക്കിയ സിനിമ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണിപ്പോള്‍. ഡിസംബര്‍ 21നായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. മാസ്റ്റര്‍പീസിന് ഒരു വയസ്സായെന്ന കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയതും ഓര്‍മ്മകള്‍ പങ്കുവെച്ചതും സംവിധായകന്‍ തന്നെയാണ്.
സ്റ്റൈലിഷ് ലുക്കുമായുള്ള മമ്മൂട്ടിയുടെ വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ആക്ഷന്‍ രംഗങ്ങളിലെ അതിഗംഭീര പ്രകടനത്തിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കോളേജ് പശ്ചാത്തലത്തിലൊരുക്കിയ സിനിമയെ മെഗാസ്റ്റാര്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പോയവര്‍ഷം ക്രിസ്മസ് റിലീസായെത്തിയ സിനിമ സാമ്പത്തികമായി വിജയിച്ച ചിത്രമായിരുന്നു. കേരളത്തിന് പുറമെ മറ്റിടങ്ങളിലും സിനിമ റിലീസ് ചെയ്തിരുന്നു.

ഒരുവര്‍ഷം പിന്നിടുന്ന ദിനത്തിലും മമ്മൂട്ടി തന്നെ താരമായി മാറിയിരിക്കുകയാണ്. തെലുങ്ക് ചിത്രമായ യാത്രയുടെ ടീസറുമായാണ് അദ്ദേഹം ഇന്നെത്തിയത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം തെലുങ്കിലേക്കെത്തുന്നത്. ആന്ധ്ര പ്രദേശിന്റെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരിലൊരാളായ വൈഎസ് രാജശേഖരറെഡ്ഡിയെക്കുറിച്ചുള്ള സിനിമയാണിത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും മമ്മൂട്ടിയുടെ ലുക്കുമൊക്കെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











