ആര് പറഞ്ഞ് ദിലീപിന് സിനിമയില്ലെന്ന്..? മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ് ദിലീപിനൊപ്പം!
Recommended Video

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഗൂഢാലോചന കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ കരിയര്‍ അവസാനിച്ചെന്ന് വരെ വിധിയെഴുതിയവരുണ്ട്. എന്നാല്‍ എല്ലാവരുടേയും വിധി വാചകങ്ങള്‍ക്കപ്പുറത്ത് രാമലീല എന്ന ചിത്രത്തിലൂടെ ബോക്‌സ് ഓഫീസ് തരംഗം സൃഷ്ടിച്ച് ദിലീപ് തിരികെയെത്തി.
കേസില്‍ പെട്ടതോടെ ദിലീപിനെ നായകനാക്കി സിനിമ ഒരുക്കാന്‍ നിര്‍മാതാക്കള്‍ക്ക് ധൈര്യമില്ലെന്നും ദിലീപിനെ തേടി പ്രൊജക്ടുകള്‍ എത്തുന്നില്ലെന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ ദിലീപിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ സംവിധായകനായ അജയ് വാസുദേവ്.

അജയ് വാസുദേവ്
മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ എന്ന ചിത്രമൊരുക്കി സംവിധാന രംഗത്തേക്ക് കടന്ന് വന്ന വ്യക്തിയാണ് അജയ് വാസുദേവ്. മമ്മൂട്ടിയെ നായകനാക്കി രണ്ടാമത്തെ ചിത്രമായ മാസ്റ്റര്‍പീസും അജയ് പൂര്‍ത്തിയാക്കി. മാസ്റ്റര്‍പീസ് ക്രിസ്തുമസ് റിലീസായി തിയറ്ററിലെത്തും.

ദിലീപിനൊപ്പം
അജയ് വാസുദേവ് തന്റെ മൂന്നാമത്തെ ചിത്രമൊരുക്കുന്നത് ദിലീപിനെ നായകനാക്കിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. മാസ്റ്റര്‍പീസിന് പിന്നാലെ ദിലീപ് ചിത്രത്തേക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങളും പ്രതീക്ഷിക്കാം.

ആക്ഷന്‍ കോമഡി
ആക്ഷന്‍ ചിത്രങ്ങളോട് പ്രത്യേകമായ ഒരു താല്പര്യമുള്ള സംവിധായകനാണ് അജയ് വാസുദേവ്. രാജാധാരാജയും മാസ്റ്റര്‍പീസും ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളുമാണ്. ദിലീപിനൊപ്പം ഒന്നിക്കുന്ന ചിത്രം ഒരു കോമഡി ആക്ഷന്‍ ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഉദയകൃഷ്ണ തന്നെ
അജയ് വാസുദേവ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതിയത് ഉദയകൃഷ്ണയായിരുന്നു. ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഉദയകൃഷ്ണയാണെന്നാണ് റിപ്പോര്‍ട്ട്. രാജാധിരാജയ്ക്ക് തിരക്കഥ എഴുതിയത് ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്നായിരുന്നു.

കമ്മാര സംഭവത്തിന് ശേഷം
പരസ്യ ചിത്ര സംവിധായകനായ രഞ്ജിത് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവത്തിന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. കമ്മാര സംഭവം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പ്രശസ്ത ക്യാമറാമാന്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലര്‍ പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിലായിരിക്കും ദിലീപ് അഭിനയിക്കുക.

നാദിര്‍ഷയ്‌ക്കൊപ്പം
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപാണ് നായകന്‍. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എഴുതിയ സജീവ് പാഴൂരാണ്.

ഉദയകൃഷ്ണ സംവിധായകനാകുന്നു
തിരക്കഥാകൃത്ത് ഉദയകൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകനാകുന്നത് ദിലീപ് തന്നെയാണ്. ദിലീപിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള ഉദയകൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും ഒരു പക്കാ ഉദയകൃഷ്ണ മാസ് എന്റര്‍ടെയിനര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications