twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റെക്കോര്‍ഡിട്ട് മാസ് ആയി എഡ്ഡി എത്തി, പക്ഷെ വില്ലന്‍ കുലുങ്ങിയില്ല!!! മാസ്റ്റര്‍പീസ് ആദ്യദിന കളക്ഷൻ!

    By Jince K Benny
    |

    ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം വന്‍ ഹൈപ്പില്‍ തിയറ്ററിലേക്ക് എത്തിയ മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ തിരക്ക എഴുതുന്ന ചിത്രം എന്നത് തന്നെയായിരുന്നു മാസ്റ്റര്‍പീസിനേക്കുറിച്ചുള്ള ആരാധക പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചത്.

    പേരിലെ കൗതുകം മാത്രമല്ല, വിനീത് ശ്രീനിവാസന്റെ ആന അലറലോടറല്‍ കാണാന്‍ കാരണങ്ങളേറെ!പേരിലെ കൗതുകം മാത്രമല്ല, വിനീത് ശ്രീനിവാസന്റെ ആന അലറലോടറല്‍ കാണാന്‍ കാരണങ്ങളേറെ!

    ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയില്‍ നിന്നും ആരാകര്‍ക്ക് ലഭിച്ച ഒരു മാസ് എന്റര്‍ടെയിനറാണ് ചിത്രം. വമ്പന്‍ റിലീസുമായി റെക്കോര്‍ഡ് തുടക്കം ലഭിച്ച ചിത്രം കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടിയ മലയാള ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തം പേരിലെഴുതുമോ എന്നായിരുന്നു ആരാധകര്‍ ഉറ്റ് നോക്കിയത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

    റെക്കോര്‍ഡിട്ട് തുടക്കം

    റെക്കോര്‍ഡിട്ട് തുടക്കം

    റെക്കോര്‍ഡുകളുടെ വലിപ്പം കൊണ്ട് സിനിമ അളക്കുന്ന ഇക്കാലത്ത് മാസ്റ്റര്‍പീസിന്റെ തുടക്കവും റെക്കോര്‍ഡോടെയായിരുന്നു. ഏറ്റവും അധികം ആദ്യദിന പ്രദര്‍ശനങ്ങള്‍ കളിച്ച സിനിമ എന്ന നേട്ടം വില്ലനില്‍ നിന്നും മാസ്റ്റര്‍പീസ് സ്വന്തമാക്കി. 1200ല്‍ അധികം പ്രദര്‍ശനങ്ങളാണ് ചിത്രത്തിനുണ്ടായിരുന്നത്. വില്ലന് 1055 പ്രദര്‍ശനങ്ങളായിരുന്നു.

    ആദ്യദിന കളക്ഷന്‍

    ആദ്യദിന കളക്ഷന്‍

    ഏറ്റവും അധികം പ്രദര്‍ശനങ്ങള്‍ ചിത്രത്തിന് വേണ്ടി ഒരുക്കിയെങ്കിലും കളക്ഷനില്‍ മാസ്റ്റര്‍പീസ് മാസ്റ്ററായില്ല. ആദ്യ ദിനം 2.94 കോടി രൂപ മാത്രമാണ് ചിത്രത്തിന് കേരള ബോക്‌സ് ഓഫീസില്‍ നേടാനായത്. കളക്ഷന്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ട് എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിച്ചില്ല.

    വില്ലന്‍ തന്നെ താരം

    വില്ലന്‍ തന്നെ താരം

    ആയിരത്തിലധികം പ്രദര്‍ശനങ്ങളുമായി എത്തിയ മോഹന്‍ലാല്‍ ചിത്രം വില്ലനെ പ്രദര്‍ശനങ്ങളുടെ എണ്ണത്തില്‍ പിന്നിലാക്കാന്‍ സാധിച്ചെങ്കിലും കളക്ഷന്റെ കാര്യത്തില്‍ അത് സാധിച്ചില്ല. 4.91 കോടിയായിരുന്നു വില്ലന്റെ ആദ്യ ദിന കളക്ഷന്‍.

    പ്രേക്ഷക പ്രാതിനിധ്യം തിരിച്ചടിയായി

    പ്രേക്ഷക പ്രാതിനിധ്യം തിരിച്ചടിയായി

    ആഘോഷ പൂര്‍വ്വം വന്‍ ഹൈപ്പില്‍ ചിത്രം തിയറ്ററിലേക്ക് എത്തിച്ചെങ്കിലും ശരാശരി പ്രേക്ഷകര്‍ മാത്രമായിരുന്നു തിയറ്ററിലേക്ക് എത്തിയത്. 250ലധികം തിയറ്റില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഒക്കുപന്‍സി റേറ്റ് 65 ശതമാനം മാത്രമായിരുന്നു. ആദ്യദിന കളക്ഷനില്‍ ചിത്രത്തെ പിന്നോട്ടടിച്ചത് പ്രേക്ഷക പ്രാതിനിധ്യം കുറഞ്ഞതായിരുന്നു.

    മാസ് എഡ്ഡി

    മാസ് എഡ്ഡി

    ഏറെ കാലത്തിന് ശേഷം മമ്മൂട്ടി ആരാധകര്‍ക്ക് ലഭിച്ച ഒരു മാസ് കഥാപാത്രമാണ് എഡ്ഡി അഥവാ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളേജ് അധ്യാപകന്‍. മാസ് ആക്ഷന്‍ ഹീറോയായി മമ്മൂട്ടി ചിത്രത്തില്‍ നിറഞ്ഞ് നിന്നു. യുവതാരങ്ങളും തകര്‍ത്താടിയപ്പോള്‍ ഒരു തട്ടുപൊളിപ്പന്‍ ക്യാമ്പസ് ചിത്രമായി മാസ്റ്റര്‍പീസ് മാറി.

    പുലിമുരുകന് ശേഷം ഉദയകൃഷ്ണ

    പുലിമുരുകന് ശേഷം ഉദയകൃഷ്ണ

    ഉദയകൃഷ്ണ എന്ന മാസ് തിരക്കഥാകൃത്തിന്റെ സാന്നിദ്ധ്യമായിരുന്നു ചിത്രത്തിന്റെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചത്. ആദ്യ 100 കോടി ചിത്രമായി പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് വാസുദേവാണ്. രാജാധിരാജയ്ക്ക് ശേഷം ഈ കോമ്പിനേഷന്‍ ഒന്നിക്കുന്ന മാസ് ചിത്രമാണ് മാസ്റ്റര്‍പീസ്.

    English summary
    Masterpiece first day Kerala Box office collection. It have more than 1200 shows on the first days and collects 2.94 crores only.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X