»   » മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തം.. അതും കേരളത്തില്‍ ആദ്യമായി!

മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തം.. അതും കേരളത്തില്‍ ആദ്യമായി!

Posted By:
Subscribe to Filmibeat Malayalam

ഫാന്‍സ് ഷോകള്‍ അരങ്ങു തകര്‍ക്കുന്ന സമയമാണിത്. സിനിമകള്‍ റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ ഫാന്‍സിന് വേണ്ടി പ്രത്യേക പ്രദര്‍ശനവും ഒരുക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധം പോലെയായി മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍ ഫാന്‍സ് ഷോകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു. ഇതുവെരയുള്ള റെക്കോര്‍ഡുകളെയെല്ലാം പിന്നിലാക്കാനുള്ള പുറപ്പാടിലാണ് മമ്മൂട്ടി ഇപ്പോള്‍.

ദിലീപിനെക്കാള്‍ നന്നായി ഇംഗ്ലീഷ് പറയുന്നത് കാവ്യ മാധവന്‍ തന്നെ.. വീഡിയോ വൈറല്‍!

ദുല്‍ഖറിനെപ്പോലെയല്ല പ്രണവ്.. വ്യത്യസ്തനാവുന്നത് ഇക്കാര്യത്തില്‍.. മറ്റാര്‍ക്കുമില്ലാത്ത മികവ്!

അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ലേഡിസ് ഫാന്‍ ഷോ സംഘടിപ്പിച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതോടെ കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മെഗാസ്റ്റാറിന്‍രെ പേരിലാവുകയും ചെയ്തു.

ഫാന്‍സ് ഷോകള്‍ നിര്‍ബന്ധം

സിനിമ റിലീസ് ചെയ്യുന്നതിനോടൊപ്പം ഫാന്‍സ് ഷോ നിര്‍ബന്ധമാണെന്ന മട്ടിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. താരങ്ങളും ഇത്തരം കാര്യത്തില്‍ ശ്രദ്ധാലുവാണ്.

വില്ലന്റെ റെക്കോര്‍ഡ് തകരുമോ?

മോഹന്‍ലും ബി ഉണ്ണിക്കൃഷ്ണനും ഒരുമിച്ചെത്തിയ ചിത്രമായ വില്ലന്റെ റെക്കോര്‍ഡ് മമ്മൂട്ടി തകര്‍ക്കുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

പുതിയ റെക്കോര്‍ഡ്

കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തമാകുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മാസ്റ്റര്‍പീസിലൂടെ റെക്കോര്‍ഡ്

മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രമായ മാസ്റ്റര്‍പീസിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചെങ്ങന്നൂരില്‍

ചെങ്ങന്നൂരിലാണ് ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മറ്റ് താരങ്ങള്‍

മൂന്നു നായികമാരുള്ള ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മഖ്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Masterpiece ladies fans show in Chengannur.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X