»   » മാസ്റ്റര്‍പീസ് പൂജയ്ക്ക് ഇല്ല... പകരം ഈ ഗിഫ്റ്റ്! ആരാധകരെ നിരാശപ്പെടുത്തില്ല മമ്മൂട്ടി...

മാസ്റ്റര്‍പീസ് പൂജയ്ക്ക് ഇല്ല... പകരം ഈ ഗിഫ്റ്റ്! ആരാധകരെ നിരാശപ്പെടുത്തില്ല മമ്മൂട്ടി...

Posted By: Karthi
Subscribe to Filmibeat Malayalam

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ദ ഗ്രേറ്റ് ഫാദറിന് പിന്നാലെ രണ്ട് ചിത്രങ്ങള്‍ തിയറ്ററിലെത്തിയെങ്കിലും തൊട്ട് പിന്നാലെ എത്തിയ പുത്തന്‍പണം ബോക്‌സ് ഓഫീസില്‍ തകര്‍ന്നു. പ്രതീക്ഷിച്ച വിജയം നേടാന്‍ രഞ്ജിത് ചിത്രത്തിന് സാധിച്ചില്ല.

'ഞണ്ടുകളോട്' ഇഞ്ചോടിഞ്ച് പൊരുതി ഏട്ടന്റെ 'ഇടിക്കുള'! എട്ടന്‍ വീഴും? 'പുള്ളിക്കാരന്‍' കളത്തിലേ ഇല്ല..

മമ്മൂട്ടിയല്ല പൃഥ്വിരാജാണ് 'ഗ്രേറ്റ് ഫാദര്‍'! സുപ്രിയ, പൃഥ്വി അത് തെളിയിച്ചു... അഭിമാനിക്കാം!!!

ഓണത്തിന് തിയറ്ററിലെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ ഒരു മാസ് ചിത്രമായിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധകരുടെ പിന്തുണ വേണ്ടവിധം ചിത്രത്തിന് ലഭിച്ചില്ല. ഇനി ആരാധകര്‍ കാത്തിരിക്കുന്ന മാസ് റിലീസ് മാസ്റ്റര്‍പീസിന്റേതാണ്. ചിത്രം പൂജയ്ക്ക് തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

പൂജയ്ക്ക് ഇല്ല

പൂജയ്ക്ക് ചിത്രം തിയറ്ററിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണവും അനുബന്ധ ജോലികളും വൈകിയതിനാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. മാസ് ചേരുവകളില്‍ ഒരുങ്ങുന്നു ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

വില്ലനൊപ്പവും മാസ്റ്റര്‍പീസ് എത്തില്ല

ഓണത്തിനെന്ന പോലെ വീണ്ടും താരരാജക്കന്മാരുടെ ഏറ്റുമുട്ടലാകും വില്ലന്‍, മാസ്റ്റര്‍പീസ് റിലീസുകള്‍ എന്നായിരുന്നു പ്രേക്ഷക പ്രതീക്ഷ. എന്നാല്‍ വില്ലനൊപ്പവും മാസ്റ്റര്‍പീസ് എത്തില്ലെന്നാണ് വിവരം. വില്ലന്‍ ഓക്ടോര്‍ മധ്യത്തില്‍ റിലീസിനെത്തും.

മാസ്റ്റര്‍പീസ് നവംബറിലേക്ക്

മാസ്റ്റര്‍പീസ് നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചിത്രം നീണ്ടു പോകുന്നതില്‍ ആരാധകര്‍ക്കുള്ള നിരാശ ഒഴിവാക്കാന്‍ പൂജയ്ക്ക് ആരാധകര്‍ക്ക് ഒരു സമ്മാനം നല്‍കാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്.

ആദ്യ ടീസര്‍ പ്രേക്ഷകരിലേക്ക്

സിനിമയുടെ റിലീസ് കാത്തിരുന്ന പ്രക്ഷകരെ ടീസര്‍ നല്‍കി ആശ്വസിപ്പിക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. പൂജയ്ക്ക് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങും. ചിത്രത്തിന്റെ ടീസര്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

രാജാധിരാജയ്ക്ക് ശേഷം

രാജാധിരാജ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മാസ്റ്റര്‍പീസ്. മമ്മൂട്ടിക്കൊപ്പം വന്‍താര നിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. വരലക്ഷ്മി ശരത്കുമാറും പൂനം ബജ്‌വയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ഉദയകൃഷ്ണ വീണ്ടും

മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ടില്‍ നിന്നും പിരിഞ്ഞ ശേഷം ഉദയകൃഷ്ണ സ്വതന്ത്രമായി എഴുതിയ ആദ്യ തിരക്കഥയായിരുന്നു പുലിമുരുകന്‍.

സന്തോഷ് പണ്ഡിറ്റും മമ്മൂട്ടിയും

മുഖ്യാധാര സിനിമയുടെ ഭാഗമായി സന്തോഷ് പണ്ഡിറ്റ് മാറുന്ന ചിത്രം കൂടെയാണ് മാസ്റ്റര്‍പീസ്. ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു. മുകേഷ്, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി, മക്ബൂല്‍ സല്‍മാന്‍ എന്നിവരും ചിത്രത്തിലെത്തുന്നു.

കുഴപ്പക്കാരനായ അധ്യാപകന്‍

കുഴപ്പക്കാരായ കുട്ടികള്‍ നിറഞ്ഞ കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ അധ്യാപകനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറാണ് കഥാപാത്രം. എഡ്ഡി എന്നാണ് വിളിക്കുന്നത്. ഇതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് എഡ്ഡി.

English summary
Masterpiece teaser will release on Pooja holidays.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam