മമ്മൂട്ടി എഡ്ഡിയായി എത്തുമ്പോള്‍ തകരാന്‍ റെക്കോര്‍ഡുകള്‍ അനവധി, നൂറു കോടി ക്ലബില്‍ ഇടം നേടുമോ?
Recommended Video

മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മാസ്റ്റര്‍പീസ്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ച ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഈ സിനിമ എത്തുന്നതോടെ നിലവില്‍ മലയാള സിനിമയിലുള്ള മിക്ക റെക്കോര്‍ഡുകളും തകരുമെന്നാണ് ഫാന്‍സ് പ്രവര്‍ത്തകരുടെ അവകാശ വാദം. ഇത് എത്രത്തോളം ശരിയാവുമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.
ആദ്യദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ മാസ്റ്റര്‍പീസും ഇടം നേടുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. 100 കോടി ക്ലബില്‍ സിനിമ ഇടം പിടിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു.

റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ എഡ്ഡി
നിലവില്‍ ആദ്യ ദിന കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളുടെ ഇടയില്‍ മാസ്റ്റര്‍പീസും ഇടം നേടുമെന്ന് ആരാധകര്‍ ഉറപ്പു നല്‍കുന്നു. മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ മികച്ച പ്രതികരണം നേടുമെന്നാണ് ഇവര്‍ ഉരച്ചു വിശ്വസിക്കുന്നത്.

ട്രേഡ് അനലിസ്റ്റുകളും ഉറപ്പ് നല്‍കുന്നു
പ്രധാനപ്പെട്ട ട്രേഡ് അനലിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ മാസ്റ്റര്‍പീസിന്റെ റെക്കോര്‍ഡ് സാധ്യതകളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ട്. നിലവിലുള്ള പല റെക്കോര്‍ഡുകളും ഈ സിനിമ തകര്‍ക്കുമെന്നാണ് ഇവരും വിലയിരുത്തിയിട്ടുള്ളത്.

നൂറു കോടി ക്ലബില്‍ ഇടം പിടിക്കുമോ?
നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന്റെ സ്രഷ്ടാവായ ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. അതുകൊണ്ട് തന്നെ നൂറു കോടി സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരാധകര്‍ പറയുന്നു.

പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചെത്തിയ ടീസര്‍
എഡ്ഡി എന്ന് വിളിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്. പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അധ്യാപകരും കോളേജില്‍ ഉണ്ടാവാറുണ്ട്. അത്തരത്തിലൊരാളാണോ എഡ്ഡിയെന്നുള്ള സംശയം ഉയര്‍ത്തുന്ന ടീസറായിരുന്നു പുറത്തുവന്നത്.

ക്രിസ്മസ് ചിത്രമായി തിയേറ്ററുകളിലേക്ക്
ഏപ്രിലിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നേരത്തെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും മാറ്റുകയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ക്രിസ്മസ് ചിത്രമായാണ് മാസ്റ്റര്‍പീസ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

ആളിത്തിരി പിശകാ സൂക്ഷിച്ചോ
മമ്മൂട്ടിയുടെ എഡ്ഡിയെക്കുറിച്ചുള്ള ചില സൂചനകള്‍ ടീസറിലൂടെ നല്‍കിയിരുന്നു. പുതിയ ഇംഗ്ലീഷ് പ്രൊഫസര്‍ ആളല്‍പ്പം പിശകാണ് സൂക്ഷിച്ചോയെന്ന് ടീസറില്‍ പറയുന്നുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് ടീസര്‍ കാണുമ്പോള്‍ മനസ്സിലാവും.

മമ്മൂട്ടിയുടെ ലുക്ക്
കൈയ്യിലൊരു ടെക്‌സ്റ്റുമായി കോളേജ് വരാന്തയിലൂടെ നടന്നു നീങ്ങുന്ന പ്രൊഫസര്‍ എഡ്ഡിയുടെ ലുക്ക് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പോലീസ് ഓഫീസറായി ഉണ്ണിമുകുന്ദന്‍
ഇന്‍സ്‌പെക്ടര്‍ ജോണ്‍ എന്ന പോലീസ് ഓഫീസറായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, സന്തോഷ് പണ്ഡിറ്റ്, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ലേഡീസ് ഫാന്‍സ് ഷോ
കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തം. അജയ് വാസുദേവന്‍ ചിത്രമായ മാസ്റ്റര്‍പീസിന് വേണ്ടിയാണ് ലേഡിസ് ഫാന്‍ ഷോ സംഘടിപ്പിച്ചിട്ടുള്ളത്.


Click it and Unblock the Notifications