മാസ്റ്റര്‍പീസിന് ഗംഭീര തുടക്കം, യുഎഇ ബോക്‌സോഫീസില്‍ രണ്ടാം സ്ഥാനത്ത്, മെഗാസ്റ്റാറിന് സന്തോഷിക്കാം!

By Nimisha

ക്രിസ്മസിന് മുന്നോടിയായാണ് മാസ്റ്റര്‍പീസ് തിയേറ്ററുകളിലേക്ക് എത്തിയത്. കേരളത്തില്‍ നിന്ന് മാത്രമല്ല വിദേശത്തെ ബോക്‌സോഫുകളില്‍ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഈ ചിത്രത്തിലൂടെയാണ് ഒരുമിച്ചെത്തിയത്.

സല്‍മാന്‍ ഖാന്‍ ചിത്രമായ ടൈഗര്‍ സിന്ദാ ഹേയാണ് ബോക്‌സോഫീസ് കലക്ഷനില്‍ മുന്നിലുള്ളത്. യുഎഇയില്‍ നിന്ന് മാത്രമായി 4.4 ലക്ഷം ഡോളര്‍ നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ നയന്‍താര ചിത്രമായ വേലൈക്കാരനാണ് ഒന്നാം സ്ഥാനത്തുള്ളത്.

വിദേശത്തുനിന്നും മികച്ച പ്രതികരണം

വിദേശത്തുനിന്നും മികച്ച പ്രതികരണം

കേരളത്തില്‍ റിലീസ് ചെയ്തതിന് പിന്നാലെ മാസ്റ്റര്‍പീസ് വിദേശത്തും റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമ കലക്ഷനില്‍ രണ്ടാം സ്ഥാനത്താണ്. സല്‍മാന്‍ ഖാന്‍ ചിത്രമായ ടൈഗര്‍ സിന്ദാ ഹേയാണ് ഒന്നാം സ്ഥാനത്തുള്ളത്.

നീണ്ട ഇടവേളയ്ക്ക് ശേഷം അധ്യാപക വേഷത്തില്‍

നീണ്ട ഇടവേളയ്ക്ക് ശേഷം അധ്യാപക വേഷത്തില്‍

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി മുഴുനീള അധ്യാപക വേഷത്തിലെത്തിയത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് വരുന്ന ഗുരുതര പ്രശ്‌നക്കാരനായ അധ്യാപകനെന്നായിരുന്നു കഥാപാത്രത്തെക്കുറിച്ചുള്ള വിശേഷണം

റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന പ്രവചനം

റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന പ്രവചനം

നിലവില്‍ ആദ്യ ദിന കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളുടെ ഇടയില്‍ മാസ്റ്റര്‍പീസും ഇടം നേടുമെന്ന് നേരത്തെ ആരാധകര്‍ പ്രവചനം നടത്തിയിരുന്നു. നിലവിലുള്ള പല റെക്കോര്‍ഡുകളും ഈ സിനിമ തകര്‍ക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തിയിരുന്നു.

എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ അഥവാ എഡ്ഡി

എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ അഥവാ എഡ്ഡി

എഡ്ഡി എന്ന് വിളിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് മമ്മൂട്ടി എത്തിയത്.. പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അധ്യാപകരും കോളേജില്‍ ഉണ്ടാവാറുണ്ട്. അത്തരത്തിലൊരാളാണോ എഡ്ഡിയെന്നുള്ള സംശയം ഉയര്‍ത്തുന്ന ടീസറായിരുന്നു ആദ്യം പുറത്തുവന്നത്.

ആളിത്തിരി പിശകാ സൂക്ഷിച്ചോ, ടീസറിലെ ഡയലോഗ്

ആളിത്തിരി പിശകാ സൂക്ഷിച്ചോ, ടീസറിലെ ഡയലോഗ്

മമ്മൂട്ടിയുടെ എഡ്ഡിയെക്കുറിച്ചുള്ള ചില സൂചനകള്‍ ടീസറിലൂടെ നല്‍കിയിരുന്നു. പുതിയ ഇംഗ്ലീഷ് പ്രൊഫസര്‍ ആളല്‍പ്പം പിശകാണ് സൂക്ഷിച്ചോയെന്ന് ടീസറില്‍ പറയുന്നുണ്ട്.

 മമ്മൂട്ടിയുടെ ലുക്ക്

മമ്മൂട്ടിയുടെ ലുക്ക്

കൈയ്യിലൊരു ടെക്‌സ്റ്റുമായി കോളേജ് വരാന്തയിലൂടെ നടന്നു നീങ്ങുന്ന പ്രൊഫസര്‍ എഡ്ഡിയുടെ ലുക്ക് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X