ഇടിവെട്ട് ആക്ഷന്‍ മാത്രമല്ല, തട്ടുപൊളപ്പന്‍ പാട്ടും പ്രണയവും ഉണ്ട്! കളര്‍ ഫുള്ളാണ് മാസ്റ്റര്‍പീസ്...

By Jince K Benny

മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം തിയറ്ററിലേക്ക് എത്തുന്ന ചിത്രത്തിലൂടെ മറ്റൊരു ബോക്‌സ് ഓഫീസ് റെക്കോര്‍ഡാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും ലക്ഷ്യം വയ്ക്കുന്നത്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിലും ട്രെയിലറിലും ആക്ഷന് തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആക്ഷന്‍ മാത്രമല്ല പ്രണയവുമുള്ള ഒരു കളര്‍ഫുള്‍ ചിത്രമാണ് ഇതെന്ന് തെളിയിക്കുകയാണ് ചിത്രത്തിലെ പുതിയ ഗാനം.

വേക്ക് അപ്പ് ഗാനം

വേക്ക് അപ്പ് ഗാനം

മാസ്റ്റര്‍പീസിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഈ ഗാന രംഗത്തില്‍ മമ്മൂട്ടിയും പൂനം ബജ്‌വയുമാണ് യുവതാരങ്ങളുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ആഘോഷ മൂഡിലുള്ള ഗാനം വളരെ കളര്‍ഫുള്ളായാണ് ചിത്രീകരിച്ചിരിക്കുന്നത്.

പ്രണയം

പ്രണയം

ആഘോഷ സ്വഭാവാമുള്ള ഈ ഗാനത്തില്‍ ഒരു പ്രണയവും പറഞ്ഞ് വയ്ക്കുന്നുണ്ട്. പൂനം ബജ്‌വയ്ക്ക് മമ്മൂട്ടിയോട് തോന്നുന്ന പ്രണയവും ഈ ഗാന രംഗത്ത് മിന്നി മറയുന്നുണ്ട്. പൂനം ബജ് വയുടേയും സന്തോഷ് പണ്ഡിറ്റിന്റേയും കാഴ്ചപ്പാടിലൂടെയുമാണ് അത് അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ കിടലന്‍ ലുക്ക്

മമ്മൂട്ടിയുടെ കിടലന്‍ ലുക്ക്

ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വന്നത് മുതല്‍ മമ്മൂട്ടിയുടെ ലുക്കിനേക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ചകള്‍. സമീപ കാലത്ത് മമ്മൂട്ടിയെ ഏറ്റവും സുന്ദരനായി സ്‌ക്രീനില്‍ എത്തിക്കുന്ന ചിത്രം കൂടെയാണ് മാസ്റ്റര്‍പീസ്. ഗാനരംഗത്തും മമ്മൂട്ടി തിളങ്ങി നില്‍ക്കുന്നു.

സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്

സന്തോഷ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാര ചിത്രമാണ് മാസ്റ്റര്‍പീസ്. വ്യത്യസ്തമായ ഗെറ്റപ്പിലുള്ള സന്തോഷ് പണ്ഡിറ്റിന്റെ ലുക്കാണ് വേക്ക് അപ്പ് ഗാനത്തിലെ പ്രത്യേക ആകര്‍ഷണം. സോഡാക്കുപ്പി കണ്ണട ധരിച്ച് ഫ്രീക്ക് ലുക്കിലുള്ള പ്യൂണ്‍ കഥാപാത്രമാണ് സന്തോഷിന്റേത്.

ദീപക് ദേവിന്റെ സംഗീതം

ദീപക് ദേവിന്റെ സംഗീതം

പ്രേക്ഷകര്‍ ഏറ്റെടുത്ത വേക്ക് അപ്പ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

കുഴപ്പക്കാരനായ അധ്യാപകന്‍

കുഴപ്പക്കാരനായ അധ്യാപകന്‍

കുഴപ്പക്കാരായ കുട്ടികള്‍ നിറഞ്ഞ കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ അധ്യാപകനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറാണ് കഥാപാത്രം. എഡ്ഡി എന്നാണ് വിളിക്കുന്നത്. ഇതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് എഡ്ഡി.

ആറ് ഫൈറ്റ് മാസ്റ്റര്‍മാര്‍

ആറ് ഫൈറ്റ് മാസ്റ്റര്‍മാര്‍

ആറ് സംഘട്ടന രംഗങ്ങളുള്ള ചിത്രത്തില്‍ ആറ് ഫൈറ്റ് മാസ്റ്റര്‍മാരാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ആറ് ഫൈറ്റ് മാസ്റ്റര്‍മാര്‍ പ്രവര്‍ത്തിച്ച മലയാളത്തിലെ ആദ്യ ചിത്രമായിരിക്കും ഒരു പക്ഷെ മാസ്റ്റര്‍പീസ്. കനല്‍ കണ്ണന്‍, സ്റ്റണ്ട് സില്‍വ, സ്റ്റണ്ട് ശിവ, സിരുത്തൈ, ഗണേഷ്, ജോളി ബാസ്റ്റിന്‍, മാഫിയ ശശി എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്.

ഉദയകൃഷ്ണ വീണ്ടും

ഉദയകൃഷ്ണ വീണ്ടും

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തി എഴുതിയ പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്. രാജാധിരാജയ്ക്ക് തിരക്കഥ എഴുതിയത് ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്നായിരുന്നു.

വന്‍ താര നിര

വന്‍ താര നിര

മമ്മൂട്ടിക്കൊപ്പം ഒരുപിടി യുവതാരങ്ങളുള്‍പ്പെടെ വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജോണ്‍ തെക്കന്‍ പോലീസ് ഉദ്യോഗസ്ഥനായി ഉണ്ണി മുകുന്ദനും ശങ്കരന്‍കുട്ടി എന്ന കഥാപാത്രമായി സന്തോഷ് പണ്ഡിറ്റും എത്തുന്ന ചിത്രത്തില്‍ മുകേഷ്, ഗോകുല്‍ സുരേഷ്, പൂനം ബജ്വ, വരലക്ഷ്മി ശരത്കുമാര്‍, ദിവ്യ പിള്ള, മഹിമ നമ്പ്യാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

ക്രിസ്തുമസ് റിലീസ്

ക്രിസ്തുമസ് റിലീസ്

മമ്മൂട്ടിയുടെ ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തിയറ്ററിലേക്ക് എത്തിത്. ഡിസംബര്‍ 21ന് തിയറ്ററിലേക്ക് എത്തുന്ന ചിത്രത്തിന് വേണ്ടി ആരാധകരേപ്പോലെ തന്നെ താരങ്ങളും കാത്തിരിക്കുകയാണ്. വരലക്ഷ്മി ശരത്കുമാറും ഉണ്ണി മുകുന്ദനും ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X