പത്ത് മിനിറ്റ് ബ്രേക്ക് ഉണ്ടെങ്കിലും മമ്മൂക്ക കാരവാനിലേക്കൊന്നും പോകില്ല‌, അനുഭവം പറഞ്ഞ് മാത്യൂ തോമസ്

By Midhun Raj

കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മാത്യൂ തോമസ്. രണ്ട് ചിത്രങ്ങളുടെയും വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കൂടാതെ അഞ്ചാം പാതിര, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളും നടന്റെതായി തിയ്യേറ്ററുകളില്‍ വിജയമായി. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള വണ്‍ ആണ് മാത്യൂവിന്‌റെതായി റിലീസ് ചെയ്ത പുതിയ ചിത്രം. ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രാധാന്യമുളള റോളിലാണ് മാത്യൂ എത്തുന്നത്.

ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് റിലീസ് ചെയ്തത്. അതേസമയം വണ്ണില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മാത്യൂ പങ്കുവെച്ചിരുന്നു. സിനിമയുടെ വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ ചെയ്യാമെന്ന് തീരുമാനിച്ചുവെന്ന് മാത്യൂ തോമസ് പറയുന്നു.

മമ്മൂക്കയുടെ പടമാണെന്നത്

മമ്മൂക്കയുടെ പടമാണെന്നത് വലിയ അട്രാക്ഷന്‍ ആയിരുന്നു. മമ്മൂക്കയുടെ പടം എന്നതിലുപരി സിനിമ സംസാരിക്കുന്ന വിഷയം തുടക്കത്തില്‍ തന്നെ സ്വാധീനിച്ചിരുന്നു എന്നും മാത്യൂ പറഞ്ഞു.
മമ്മൂക്ക എല്ലാത്തിലും ബെസ്റ്റാണെന്നും മാത്യൂ പറയുന്നു. എനിക്ക് എറ്റവും ഇഷ്ടപ്പെട്ടത് എന്താണെന്ന് വെച്ചാല്‍ ആക്ടിങ്ങിന്‌റെ കാര്യമൊന്നുമല്ല പറയുന്നത്. ഇപ്പോള്‍ സെറ്റില്‍ ഒരു പത്ത് മിനിറ്റ് ബ്രേക്ക് കിട്ടിയാല്‍ മമ്മൂക്ക കാരവാനിലേക്കൊന്നും പോകില്ല.

മമ്മൂക്ക അവിടെ എവിടെയെങ്കിലും

മമ്മൂക്ക അവിടെ എവിടെയെങ്കിലും തന്നെ സെറ്റില്‍ ആകും. പ്രധാനപ്പെട്ട എന്തെങ്കിലും നോക്കിയിരിക്കുകയാണെങ്കില്‍ പോലും ഒരാള്‍ നടന്നുപോയാല്‍ അവരാണ് പോയതെന്ന് മമ്മൂക്ക അറിയും. അപ്പുറത്ത് ആരെങ്കിലും സംസാരിച്ചുനില്‍ക്കുകയാണെങ്കില്‍ അത് മമ്മൂക്കയ്ക്ക് അറിയാം. അദ്ദേഹം ഭയങ്കര ഒബ്‌സെര്‍വ്ഡാണ്. 360 ഡിഗ്രിയില്‍ വിഷ്വല്‍ ഉണ്ട് പുളളിക്ക്. ആ ഒബ്‌സെര്‍വേഷന്‌റെ കാര്യത്തില്‍ മമ്മൂക്ക പവര്‍ഫുളാണ്.

ആക്ടേഴ്‌സൊക്കെ അത്തരത്തില്‍

ആക്ടേഴ്‌സൊക്കെ അത്തരത്തില്‍ ഒബ്‌സര്‍വെഡ് ആയിരിക്കണം എന്നതാണ്. മമ്മൂക്കയുടെ കൂടെ സീനുകള്‍ ചെയ്യുമ്പോള്‍ പല കാര്യങ്ങളും അദ്ദേഹം പറഞ്ഞുതന്നിരുന്നുവെന്നും മാത്യൂ പറഞ്ഞു. അത് ചെറിയ സീനാണെങ്കില്‍ പോലും അദ്ദേഹം ചില സജഷനുകള്‍ തന്നിരുന്നു. അതേസമയം വലിയ താരനിര അണിനിരക്കുന്ന ചിത്രം മാര്‍ച്ച് 26നാണ് തിയ്യേറ്ററുകളില്‍ എത്തിയത്.

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തില്‍ മുരളി ഗോപിയാണ് പ്രതിപക്ഷനേതാവ്. ഒപ്പം ജോജു ജോര്‍ജ്ജ്, സിദ്ധിഖ്, ഇഷാനി കൃഷ്മ, നിമിഷ സജയന്‍, ഗായത്രി അരുണ്‍, മധു, ബാലചന്ദ്ര മേനോന്‍,രഞ്ജിത്ത് ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ സലീംകുമാര്‍ ഉള്‍പ്പെടെയുളള താരങ്ങളും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഗോപി സുന്ദറാണ് സംഗീതമൊരുക്കിയത്, വൈദി സോമസുന്ദരം ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും ചെയ്തിരിക്കുന്നു. ശ്രീലക്ഷ്മി ആര്‍ ആണ് മമ്മൂട്ടിയുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍ നിര്‍മ്മിച്ചത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X