twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാതൃഭൂമി മലക്കം മറിഞ്ഞു, പത്രത്തെ തള്ളി വില്ലന് സ്തുതി പാടി മാതൃഭൂമി ചാനല്‍! കിട്ടേണ്ടത് കിട്ടിയോ?

    By Jince K Benny
    |

    ഏറെ പ്രതീക്ഷകളോടെ എത്തിയ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ കേരള ബോക്‌സ് ഓഫീസില്‍ പുത്തന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് പടയോട്ടം ആരംഭിച്ചത്. ഗ്രേ ഷേഡുള്ള ഒരു ഇമോഷണല്‍ ത്രില്ലറാണ് ചിത്രം. ചിത്രത്തേക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

    സുചി ലീക്‌സ് സത്യമോ, അമല പോള്‍ നായികുന്നതിന് ധനുഷിന്റെ ഭാര്യയ്ക്ക് എതിര്‍പ്പ്! മാരി 2വില്‍ അമല പോള്‍ ഇല്ല???സുചി ലീക്‌സ് സത്യമോ, അമല പോള്‍ നായികുന്നതിന് ധനുഷിന്റെ ഭാര്യയ്ക്ക് എതിര്‍പ്പ്! മാരി 2വില്‍ അമല പോള്‍ ഇല്ല???

    രാമനുണ്ണിയുടെ അശ്വമേധം കടലും കടന്ന് കുതിക്കുന്നു... ഗള്‍ഫിലും രാമലീല സൂപ്പര്‍ ഹിറ്റ്... രാമനുണ്ണിയുടെ അശ്വമേധം കടലും കടന്ന് കുതിക്കുന്നു... ഗള്‍ഫിലും രാമലീല സൂപ്പര്‍ ഹിറ്റ്...

    വില്ലന്റെ പേരില്‍ വിവാദത്തിലായത് മാതൃഭൂമി പത്രമാണ്. ശനിയാഴ്ച പുറത്തിങ്ങിയ മാതൃഭൂമിയുടെ ചിത്രഭൂമി സപ്ലിമെന്റില്‍ വില്ലന് രണ്ട് സ്റ്റാര്‍ നല്‍കി മോശം റിവ്യു കൊടുത്തതാണ് വിവാദമായത്. പത്രത്തിന് പരസ്യം കിട്ടാത്തതുകൊണ്ട് സിനിമയെ ഡിഗ്രേഡ് ചെയ്യാനുള്ള ശ്രമമാണെന്നും വിമര്‍ശനം ഉയര്‍ന്നു. അതിന് പിന്നാലെ വില്ലനെ പുകഴ്ത്തിക്കൊണ്ടുള്ള റിവ്യു കൊടുത്ത് മാതൃഭൂമി ചാനല്‍ പ്രായശ്ചിത്വം ചെയ്തിരിക്കുകയാണ്.

    വിവാദമായ റിവ്യു

    വിവാദമായ റിവ്യു

    മാതൃഭൂമി പത്രം വില്ലനെ മോശമായി ചിത്രീകരിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച റിവ്യു ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. മാതൃഭൂമി മോഹന്‍ലാല്‍ ചിത്രങ്ങളെ ടാര്‍ജറ്റ് ചെയ്ത് പ്രവര്‍ത്തിക്കുകയാണെന്ന് മോഹന്‍ലാല്‍ ആരാധകര്‍ ആരോപിച്ചപ്പോള്‍ പത്രത്തിന് പരസ്യം ലഭിക്കാത്തതു കൊണ്ടാണെന്നായിരുന്നു മറ്റൊരു ആരോപണം.

    നയം മാറ്റിയ മാതൃഭൂമി

    നയം മാറ്റിയ മാതൃഭൂമി

    മുന്‍കാലങ്ങളില്‍ ഏത് സിനിമ റിലീസ് ചെയ്താലും താരമൂല്യമോ ബജറ്റോ കണക്കാക്കാതെ നല്ല റിവ്യു മാത്രമാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ടാര്‍ജറ്റ് ചെയ്ത മാതൃഭൂമിയ ബഹിഷ്‌കരിക്കാന്‍ താരങ്ങള്‍ തീരുമാനിച്ചതോടെയാണ് പത്രം നിലപാട് മാറ്റിയത്.

    2 സ്റ്റാര്‍ റേറ്റിംഗ്

    2 സ്റ്റാര്‍ റേറ്റിംഗ്

    ആവര്‍ത്തനം കൊണ്ട് വിരസമായ കഥയെന്നും നിലവാരമില്ലാത്ത സിനിമയെന്നും വളരെ രൂക്ഷമായ ഭാഷയിലാണ് മാതൃഭൂമി വില്ലനെ വിമര്‍ശിച്ചത്. ടു സ്റ്റാര്‍ റേറ്റിംഗാണ് വില്ലന് നല്‍കിയത്. ഓണച്ചിത്രം വെളിപാടിന്റെ പുസ്തകത്തിനേയും സമാനമായ രീതിയിലായിരുന്നു പത്രം സമീപിച്ചത്.

    കളം മാറ്റി മാതൃഭൂമി ചാനല്‍

    കളം മാറ്റി മാതൃഭൂമി ചാനല്‍

    പത്രത്തിന്റെ റിവ്യു വലിയ ചര്‍ച്ചയും വിവാദവുമായതോ മാതൃഭൂമി പ്രതിക്കൂട്ടിലായി. പരസ്യം ലഭിക്കാത്തത് കൊണ്ട് ഒരു സിനിമയെ ഡിഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച മാതൃഭൂമിയുടെ പത്ര ധര്‍മ്മവും ചോദ്യം ചെയ്യപ്പെട്ടു. അതിന് പിന്നാലെയാണ് വില്ലന് മികച്ച ചിത്രമാണെന്ന് വിളിച്ചു പറയുന്ന റിവ്യു മാതൃഭൂമി ചാനല്‍ സംപ്രേക്ഷണം ചെയ്തത്.

    ത്രീ സ്റ്റാര്‍

    ത്രീ സ്റ്റാര്‍

    ടു സ്റ്റാര്‍ നല്‍കിയ പത്രത്തില്‍ നിന്ന് വ്യത്യസ്തമായി ചാനല്‍ ത്രീ സ്റ്റാര്‍ നല്‍കിയാണ് വില്ലനെ സ്വീകരിച്ചത്. ചിത്രത്തിലെ അഭിനയം, സാങ്കേതികത, സംവിധാനം, എഴുത്ത് എന്നിവയെ എടുത്ത് പറഞ്ഞു കൊണ്ടുള്ള വിശദമായ റിവ്യു ആയിരുന്നു ചാനല്‍ സംപ്രേക്ഷണം ചെയ്തത്.

    സങ്കല്‍പങ്ങളെ പൊളിച്ചെഴുതിയ വില്ലന്‍

    സങ്കല്‍പങ്ങളെ പൊളിച്ചെഴുതിയ വില്ലന്‍

    മലയാള സിനിമയില്‍ കറുപ്പും വെളുപ്പുമായി നിന്നിരുന്നതാണ് നായക, വില്ലന്‍ സങ്കല്‍പങ്ങള്‍ എന്നാല്‍ അതിനിടയില്‍ ഒരു േ്രഗ വശ കൂടെ ഉണ്ടെന്ന് പറയുന്നതാണ് വില്ലന്റെ പ്ലോട്ട്. അനീതിക്കെതിരെ വാളെടുക്കുന്ന നായകനില്‍ നിന്ന് വ്യത്യസ്തമായി എല്ലാ പരിമിതികളും ഉള്ളപ്പോഴും മാനവീകതയേക്കുറിച്ച് സംസാരിക്കുന്ന മനുഷ്യന്‍ ഉണ്ടാകുന്നത് വല്ലപ്പോഴുമാണെന്ന് റിവ്യുവില്‍ പറയുന്നു.

    മോഹന്‍ലാലിന് കൈയടി

    മോഹന്‍ലാലിന് കൈയടി

    മോഹന്‍ലാലിന്റെ അഭിനയത്തെ റിവ്യു മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. താരവും നടനും തമ്മിലുള്ള സംഘട്ടനത്തില്‍ മോഹന്‍ലാലിലെ നടന്‍ പലപ്പോഴും താരത്തിന് മേല്‍ ആധിപത്യം പുലര്‍ത്തുന്നതാണ് വില്ലന്റെ ഒരു വിജയമെന്ന് പറയുന്ന അവതാരിക കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതിലെ മോഹന്‍ലാലിന്റെ ഈ മാറ്റത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

    എന്ത് സംഭവിച്ചു?

    എന്ത് സംഭവിച്ചു?

    സൂപ്പര്‍ താര സിനിമകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന മാതൃഭൂമി പിന്നോട്ട് പോകുന്നതിന്റെ ആദ്യ കാഴ്ചയാണിത്. സിനിമ ലോകം മാതൃഭൂമിയെ പരസ്യങ്ങളില്‍ നിന്നും പ്രമോഷനില്‍ നിന്നും പൂര്‍ണമായും തഴഞ്ഞ് തുടങ്ങിയരുന്നത്. മത്സര ബുദ്ധി തുടരുന്നത് ശോഭനമായിരിക്കില്ലെന്ന തോന്നലാകാം ഒരു മനം മാറ്റത്തിന് മതൃഭൂമിയെ പ്രേരിപ്പിച്ചത്.

    മാതൃഭൂമി ചാനലിലെ റിവ്യു കാണാം.

    English summary
    Mathrubhumi channel praises Villain with three star in a review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X