For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

    എവിടെയായിരുന്നു മമ്മൂട്ടിയുടെ മുത്ത്? ഇടവേളയ്ക്ക് ശേഷം അമരത്തിലെ മാതു സിനിമയിലേക്ക് തിരിച്ചെത്തുന്നു

    |

    അമരമെന്ന ഒരൊറ്റ സിനിമ മതി മാതുവെന്ന അഭിനേത്രിയെ ഓര്‍ക്കാന്‍.മമ്മൂട്ടിയുടെ സിനുമാജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ അമരത്തില്‍ അദ്ദേഹത്തിന്‍രെ മകളായെത്തിയത് മാതുവായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കകെ സജീവമായിരുന്നു ഈ അഭിനേത്രി. വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറഞ്ഞ താരം വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്നുള്ള വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. അനിയന്‍ കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് ഈ താരം തിരിച്ചുവരുന്നത്. സിനിമയില്‍ സജീവമല്ലാതിരുന്ന സമയത്ത് തനിക്ക് ശരിക്കും മിസ്സിങ്ങ് അനുഭവപ്പെട്ടിരുന്നുവെന്നും താരം പറയുന്നു.

    മാധവി എന്നായിരുന്നു തന്റെ യഥാര്‍ത്ഥ പേരെന്നും ആ പേരില്‍ ഒരു അഭിനേത്രിയുള്ളതിനാല്‍ നെടുമുടി വേണുസാര്‍ മാതുവാക്കുകയായിരുന്നുവെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് മാതു കാര്യങ്ങള്‍ പങ്കുവെച്ചത്. എന്‍ടി ആറിന്‍രെ മാനേജരായിരുന്നു അച്ഛന്‍. കുറച്ച് സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. അമ്മയായിരുന്നു തന്റെ സിനിമകള്‍ തിരഞ്ഞെടുത്തിരുന്നത്. അമരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നിരവധി നല്ല മുഹൂര്‍ത്തങ്ങളാണ് മനസ്സിലേക്ക് ഓടിവരുന്നത്. കടല്‍ത്തീരത്തുള്ള ചിത്രീകരണമൊക്കെ നന്നായി ആസ്വദിച്ചിരുന്നു. മമ്മൂട്ടിക്കും ഭരതനും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

    Mathu

    മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് സിനിമയില്‍ നിന്നും മാറി നിന്നത്. സിനിമയില്‍ നിന്നും അവസരം തേടിയെത്തിയിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. കുടുംബജീവിതത്തിനായിരുന്നു ആ സമയത്ത് കൂടുതല്‍ പ്രാധാന്യം. ഇപ്പോള്‍ മക്കളൊക്കെ വലുതായെന്നും താരം പറയുന്നു. രാജീവ്‌നാഥാണ് അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രമൊരുക്കുന്നത്. അമേരിക്കയിലാണ് സിനിമയുടെ ചിത്രീകരണം. ഇത് തനിക്ക് സഹായകമാണെന്നും വീട്ടില്‍ നിന്നും ലൊക്കേഷനിലേക്ക് അധികം ദൂരമില്ലെന്നും താരം പറയുന്നു.

    English summary
    Mathu back in cinema after long gap

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more