സിനിമ കണ്ടിട്ട് ഒരു പെണ്ണിനെയും ഞാന്‍ തല്ലിയിട്ടില്ല; പാര്‍വ്വതിയ്ക്ക് മാത്തുക്കുട്ടിയുടെ മറുപടി

By Aswini

Recommended Video

പാര്‍വതിക്ക് മാത്തുക്കുട്ടിയുടെ മറുപടി | filmibeat Malayalam

പാര്‍വ്വതിയാണ് ഇപ്പോള്‍ മലയാള സിനിമയിലെ ചര്‍ച്ചാ വിഷയം. ഐഎഫ്എഫ്‌കെ യുടെ ഓപ്പണ്‍ ഫോറത്തില്‍ സ്ത്രീവിരുദ്ധ ചിത്രങ്ങളെ കുറിച്ച് പറയുന്നതിനിടെ നടി മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ചത് വാര്‍ത്തയായിരുന്നു. മമ്മൂട്ടി എന്ന നടന്റെ സിനിമ വിമര്‍ശിച്ചിതിന്റെ പേരില്‍ പാര്‍വ്വതി ക്രൂരമായി സോഷ്യല്‍ മീഡിയയില്‍ ആക്രമിയ്ക്കപ്പെടുകയാണ്.

വിഷയത്തില്‍ പല പ്രമുഖരും പാര്‍വ്വതിയ്‌ക്കെതിരെ സംസാരിച്ചു. ഇപ്പോഴിതാ റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനുമായ മാത്തുക്കുട്ടിയും പാര്‍വ്വതിയ്ക്ക് വളരെ കൃത്യമായി മറുപടി പറയുന്നു. സിനിമ കണ്ട് അത് അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഇല്ല. അധവാ ഉണ്ടെങ്കില്‍ അവര്‍ക്ക് മാനസിക പ്രശ്‌നമുണ്ട് എന്ന് മാത്തുക്കുട്ടി പറഞ്ഞു.

ന്യൂസ് മേക്കര്‍

ന്യൂസ് മേക്കര്‍

മനോരമയുടെ 2017 ലെ ന്യൂസ് മേക്കര്‍ പുരസ്‌കാരത്തില്‍ പരിഗണിക്കപ്പെട്ടവരില്‍ ഒരാളാണ് പാര്‍വ്വതി. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കിട്ടിയതോടെയാണ് പാര്‍വ്വതി ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട സംവാദ പരിപാടിയിലാണ് പാര്‍വ്വതിയ്ക്ക് മാത്തുക്കിട്ടി മറുപടി നല്‍കിയത്.

എനിക്ക് നേരെ നടക്കുന്ന ആക്രമണം

എനിക്ക് നേരെ നടക്കുന്ന ആക്രമണം

സിനിമയില്‍ സ്ത്രീകളെ അടിയ്ക്കുന്നതും ചീത്ത പറയുന്നതും സ്‌നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിയ്ക്കുന്ന സ്ത്രീസമൂഹമുണ്ട് ഇവിടെ. ഞാനും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും സമൂഹത്തിനും തെറ്റായ സന്ദേശം നല്‍കുന്ന അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടത് ഒരു സംവിധായകന്റെയും അഭിനേതാവിന്റെയും ഉത്തരവാദിത്വമാണ്- എന്നാണ് പാര്‍വ്വിത പറഞ്ഞത്

 മാത്തുവിടെ മറുപടി

മാത്തുവിടെ മറുപടി

ഞാന്‍ പ്രണയിച്ചിട്ടുള്ള ആളാണ്. പക്ഷെ സിനിമ കണ്ടിട്ട് ഇതുവരെ ഒരു പെണ്ണിനെയും പോയി തല്ലിയിട്ടില്ല. ഒരു സിനിമ നമ്മളെ അത്രത്തോളം സ്വാധീനിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം നമുക്കെന്തോ മാനസികമായ പ്രശ്‌നങ്ങളുണ്ടെന്നാണ്. ബാറ്റ്മാനിന്റെ ജോക്കറിനെ കണ്ടിട്ട്, ഞാന്‍ ജോക്കറാണെന്ന് പറഞ്ഞ് ഒരു തിയേറ്ററില്‍ കയറി എല്ലാവരെയും വെടിവച്ചു കൊന്നാല്‍ അയാള്‍ക്ക് തലയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്നാണ് അര്‍ത്ഥം.

ഓണ്‍ലൈന്‍ രീതി

ഓണ്‍ലൈന്‍ രീതി

തലക്കെട്ട് മാത്രം കണ്ട് ആളുകളെ വിമര്‍ശിക്കുന്നത് സോഷ്യല്‍ മീഡിയയുടെ ശീലമാണ്. എപ്പോഴും എന്തെങ്കിലുമൊരു ബഹളം അവര്‍ക്ക് ഉണ്ടാക്കി കൊണ്ടേയിരിയ്ക്കണം. ഇപ്പോള്‍ പാര്‍വ്വതിയാണ് വിഷയം. ഇന്നലെ അത് വേറെ ഒരാളായിരുന്നു. നാളെ അത് മറ്റൊരാളാവും. അത് അത്രയേയുള്ളൂ- മാത്തുക്കുട്ടി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X