»   » മമ്മൂട്ടിയുടെ മകനും മരുമകനും ഒന്നിക്കുന്നു

മമ്മൂട്ടിയുടെ മകനും മരുമകനും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

വെള്ളിത്തിരയില്‍ മമ്മൂട്ടിയെഴുതിയ വിജയഗാഥകള്‍ ആവര്‍ത്തിയ്ക്കാനായി എത്തിയവരാണ് പുത്രന്‍ ദുല്‍ഖര്‍ സല്‍മാനും മരുമകന്‍ മഖ്ബൂല്‍ സല്‍മാനും.

സെക്കന്റ് ഷോയിലൂടെ മികച്ച തുടക്കം നേടുകയും ഉസ്താദ് ഹോട്ടലിലൂടെ തന്റെ കഴിവുകള്‍ പുറത്തെടുക്കുകയും ചെയ്ത നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ കാലം കൊണ്ട് മമ്മൂട്ടിയുടെ മകനെന്ന നിഴലില്‍ നിന്നും പുറത്തുകടന്ന ദുല്‍ഖര്‍ പുതിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ചുവടുറപ്പിയ്ക്കുന്നതിന്റെ തിരക്കിലാണ്.

അതേസമയം അസുരവിത്തിലെ മികച്ച പ്രകടനത്തിലൂടെ സാന്നിധ്യമറിയിച്ച നടനാണ് മഖ്ബൂല്‍ സല്‍മാന്‍. മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടിയുടെ മകനായ മഖ്ബൂലിലും ഇപ്പോള്‍ കൈനിറയെ സിനിമകളാണ്. മാര്‍ട്ടിന്‍ ചാലിശേരിയുടെ വെണ്‍മേഘ ചാരത്ത്, ഹാഷിം മരയ്ക്കാറിന്റെ പ്രിവ്യൂ തുടങ്ങിയ സിനിമകളാണ് മഖ്ബൂലിന്റെ കൈവശമുള്ളത്.

ഏറ്റവും പുതിയ വിശേഷം ഈ മമ്മൂട്ടി കുടുംബക്കാര്‍ ഒന്നിയ്ക്കുന്നുവെന്നതാണ്. നവാഗത സംവിധായകനായ അനീഷ് ഉപാസന ഒരുക്കുന്ന മാറ്റിനിയിലൂടെയാണ് മഖ്ബൂലും ദുല്‍ഖറും കൈകോര്‍ക്കുന്നത്. അടുത്ത മാസങ്ങളില്‍ ചിത്രീകരണമാരംഭിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്ന മാറ്റിനിയുടെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ്.

വെള്ളിത്തിരയിലെ ഈ സംഗമം മോളിവുഡ് പ്രേക്ഷകര്‍ക്ക് കൗതുകമാവുമെന്ന് ഉറപ്പാണ്. ഉസ്താദ് ഹോട്ടല്‍ നേടിയ വിജയലഹരിയിലാണ് ദുല്‍ഖര്‍ സല്‍മാന്‍. രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന തീവ്രത്തിലൂടെ വിജയം ആവര്‍ത്തിയ്ക്കാമെന്ന കണക്കുക്കൂട്ടലിലാണ് ഈ യുവതാരം.

English summary
Dulqar Salman with his cousin brother Maqbool will be coming together for the movie titled 'Matinee' to be directed by debutante Aneesh Upasana
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam