ദേശീയ പുരസ്‌കാരം: മമ്മൂട്ടിയ്ക്കില്ല, ദുല്‍ഖറിന് പ്രത്യേക പരമാര്‍ശമുണ്ടാവും?
ഒടുവിലത്തെ റിപ്പോര്‍ട്ട് വരുമ്പോള്‍, ദേശീയ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ മലായാളത്തിന് കാര്യമായ ഇടമില്ലെന്നാണ് അറിയുന്നത്. എന്നാല്‍ ദുല്‍ഖര്‍ സല്‍മാന് ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിച്ചേക്കുമെന്ന് കേള്‍ക്കുന്നു.
മികച്ച നടനുള്ള അന്തിമ പട്ടികയില്‍ മമ്മൂട്ടിയും (മുന്നറിയിപ്പ്) ജയസൂര്യയും (അപ്പോത്തിക്കരി) ഉണ്ടെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് കന്നഡ താരം സഞ്ചാരി വിജയ്, ദുര്‍ഗേഷ് എന്നിവരാണ് മുന്നിലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചനകള്‍.

മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചില്ലെങ്കിലും മകന്‍ ദുല്‍ഖറിന് പ്രത്യേക പരമാര്‍ശം ലഭിക്കാനുള്ള സാധ്യതകളുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ നിന്നും ഞാന്‍ പുറത്തായി. എന്നാല്‍ ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയ മനോജ് പിള്ളയെ ഛായാഗ്രഹകനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചിട്ടുണ്ട്. എന്തിനും പുരസ്‌കാര പ്രഖ്യാപനം വരെ കാത്തിരിക്കാം. തിങ്കളാഴ്ച വൈകുന്നേരത്തോടെ പുരസ്‌കാരം നിര്‍ണയം പൂര്‍ത്തിയാക്കി അവാര്‍ഡ് പട്ടിക കൈമാറും.


Click it and Unblock the Notifications











