twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൗഭാഗ്യങ്ങളുടെ മെയ്മാസം പിന്നിടുന്നു

    By Ravi Nath
    |

    Grand Master and Mayamohini
    കഴിഞ്ഞ ഏറെ വര്‍ഷങ്ങള്‍ക്കിടയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് പിന്നിട്ട മെയ്മാസം. നമ്മുടെ സിനിമതിയറ്ററുകള്‍ നിറഞ്ഞു കവിഞ്ഞു നില്ക്കുന്ന അത്യപൂര്‍വ്വമായ കാഴ്ചയാണ് കഴിഞ്ഞ മാസത്തെ ശ്രദ്ധേയമാക്കുന്നത്. സാധാരണ തിയറ്ററുകളും മള്‍ട്ടിപ്‌ളക്‌സുകളും കാഴ്ചയുടെ വസന്തത്തിന് കൂട്ടുനിന്നു.

    ലോബഡ്ജറ്റ് ചിത്രങ്ങളും ന്യൂജനറേഷന്‍ ചിത്രങ്ങളും സിനിമ കമ്പോളത്തില്‍ തലയെടുപ്പോടെ നിന്നപ്പോള്‍ സൂപ്പര്‍താരചിത്രങ്ങളൊക്കെ ഫ്‌ളോപ്പായി മാറി. മോഹന്‍ലാലിന്റെ ഗ്രാന്‍ഡ് മാസ്റ്ററാണ് ചെറിയ ഓളം തീര്‍ത്ത സൂപ്പര്‍ താരചിത്രം. മായാമോഹിനി ഒരു കെട്ടുകാഴ്ചയായിരുന്നെങ്കിലും ഈ ദിലീപ് ചിത്രം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു.

    ഓര്‍ഡിനറിയില്‍ തുടങ്ങിയ അനക്കം 22 ഫീമെയില്‍ കോട്ടയവും ഡയമണ്ട് നെക്‌ളേസും പിന്നിട്ട് കുതിക്കുകയാണ്. സാധാരണ
    ഗതിയില്‍ തമിഴ് ചിത്രങ്ങള്‍ കൈയ്യടക്കുമായിരുന്ന വിപണിയെ മലയാളസിനിമ ഭംഗിയായി ചേര്‍ത്തുപിടിച്ചത് വലിയ മാറ്റങ്ങള്‍ക്കും കാരണമാവാന്‍ പോകുന്നു.

    ലോബഡ്ജറ്റ് സിനിമകള്‍ നല്കുന്ന ആത്മവിശ്വാസം പുതിയ എത്രയോ ചിത്രങ്ങള്‍ക്കും അതുവഴി ചര്‍ച്ചയിലൂടെ തയ്യാറാക്കപ്പെടുന്ന
    തിരക്കഥകള്‍ക്കും പുതിയ പ്രമേയങ്ങള്‍ക്കും പരിചരണ രീതികള്‍ക്കും വഴിവെക്കാന്‍ ഇടയുണ്ട്. പുതിയ മാറ്റങ്ങളില്‍ കാലിടറി സൂപ്പര്‍താരങ്ങള്‍ മാറി ചിന്തിച്ചു തുടങ്ങി. മമ്മൂട്ടി ഏറ്റെടുത്ത ചിത്രങ്ങള്‍ പലതും ഒഴിവാക്കി.

    മോഹന്‍ലാല്‍ പിണക്കം മറന്ന് രഞ്ജിത്തുമായിചേര്‍ന്ന് സ്പിരിറ്റുണ്ടാക്കി.ഏറെ ചിന്തിച്ച് അടുത്ത ചുവടെന്ന് രണ്ട്
    സൂപ്പര്‍താരങ്ങളും തീരുമാനിച്ചിരിക്കുന്നു. ഇന്ന് ക്യാമ്പസ് യൗവനങ്ങളാണ് ആദ്യം സിനിമയിലേക്കാകര്‍ഷിക്കപ്പെടുന്നത്. മള്‍ട്ടിപ്‌ളക്‌സുകളില്‍ അഞ്ചോ പത്തോ മദ്ധ്യവയസ്‌ക്കരെ കാണാം. ബാക്കിയെല്ലാം യുവത്വത്തിന്റെ പടയാണ്.പെണ്‍കുട്ടികളും ധാരാളമായി സിനിമയ്ക്കിറങ്ങുന്നു. ഇവര്‍ കാണുന്നതോടെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും സിനിമയുടെ സന്ദേശമെത്തുന്നു.ഫോണ്‍ സന്ദേശങ്ങളും പരക്കാന്‍ തുടങ്ങുന്നു.

    ഈ ഒരു ആരവം അടങ്ങുമ്പോഴാണ് മറ്റ് പൊതുവായ പ്രേക്ഷകരുടെ ഇടപെടല്‍ അതോടെ സിനിമകള്‍ വിജയം കണ്ടു തുടങ്ങുന്നു. ഈ മാറ്റത്തിന് തുടക്കം കുറിച്ചത് ഇമേജുകള്‍ മറന്ന് സിനിമ കൈവരിച്ച നേട്ടങ്ങള്‍ തന്നെയാണ്. ഈ യാത്ര ആരോഗ്യകരമായി തുടരാന്‍ തന്നെയാണ് സാദ്ധ്യത.

    കോടികള്‍ തുലക്കുന്ന സിനിമകള്‍ക്കിടയില്‍ കൊച്ചുസിനിമകള്‍ വിജയം വരിക്കുന്നതിന്റെ സന്തോഷം മലയാളക്കരയില്‍ പ്രകടമാണ്. വരാനിരിക്കുന്ന ദിവസങ്ങളും തിയറ്ററുകളെ സജീവമാക്കാന്‍ സാദ്ധ്യതയുണ്ട്. ബാച്ച്‌ലര്‍പാര്‍ട്ടി, ഉസ്താദ് ഹോട്ടല്‍, സ്പിരിറ്റ്, താപ്പാന എന്നീ സിനിമകള്‍ അടുത്ത ദിവസങ്ങളിലായി തിയറ്ററുകളിലെത്തും ജൂണ്‍ മാസത്തിന്റെ മഴപെരുമയെ മറികടന്ന് തിയറ്ററുകള്‍ ഇളക്കി മറിക്കുന്ന ആ നാളുകള്‍ക്കായി കാത്തിരിക്കാം.

    English summary
    The peak summer season of March second half, April and May, has turned out to be a golden period for many small budget films which turned out to be super hits at the Kerala box-office.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X