മായാബസാര്‍ നേരത്തെ, ഭൂതം വൈകും
പുതുമുഖ സംവിധായകനായ തോമാസ് സെബാസ്‌റ്റിയന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന മായാബസാറിന്റെ ഷൂട്ടിംഗ് ജൂലൈ ആദ്യ വാരത്തോടെ ആരംഭിയ്‌ക്കും.
മമ്മൂട്ടിയുടെ ക്രിസ്‌തുമസ് ചിത്രമായി മായാബസാര്‍ പുറത്തിറക്കാനായിരുന്നു മുമ്പ് പദ്ധതിയെങ്കിലും മറ്റു ചില കാരണങ്ങള്‍ മൂലം ചിത്രത്തിന്റെ നിര്‍മാണം നേരത്തെയാക്കുകയായിരുന്നു.
റംസാന് ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ ഉദ്ദേശം. ജോണി ആന്റണിയുടെ പട്ടണത്തില്‍ ഭൂതമായിരുന്നു ജൂലൈയില്‍ ഷൂട്ടിംഗ് ആരംഭിയ്‌ക്കാന്‍ തീരുമാനിച്ചിരുന്ന മമ്മൂട്ടി ചിത്രം.
എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയില്‍ പ്രത്യേകിച്ച് ക്ലൈമാക്‌സ് രംഗങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ നിര്‍ദ്ദേശമുണ്ടായതാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് തടസമായത്. സിബി കെ തോമസ്-ഉദയകൃഷ്‌ണന്‍ ടീമാണ് പട്ടണത്തില്‍ ഭൂതത്തിന്റെ തിരക്കഥയൊരുക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications