മായാബസാറില്‍ മമ്മൂട്ടി ഡബിള്‍

By Staff

ഒടുവില്‍ തോമസ് സെബാസ്റ്റിയന്‍ ആ രഹസ്യം വെളിപ്പെടുത്തി. റംസാന് റിലീസ് ചെയ്യുന്ന മായാ ബസാറില്‍ മമ്മൂട്ടി ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. വാഹനം പൊളിക്കുന്ന രമേശന്‍ എന്ന കഥാപാത്രമാണ് മുഖ്യവേഷം. ഈ കഥാപാത്രത്തോട് രൂപസാദൃശ്യമുളള മറ്റൊരു വേഷത്തെയാണ് മമ്മൂട്ടിയുടെ മറ്റേ വേഷം.

രണ്ടാമത്തെ കഥാപാത്രമാണത്രേ കഥയുടെ ഗതി തിരിച്ചു വിടുന്നത്. ഈ കഥാപാത്രത്തെ ചിത്രത്തില്‍ എങ്ങനെ അവതരിപ്പിക്കണമെന്ന ആശയക്കുഴപ്പം നിലനിന്നതു കൊണ്ടാണ് ഇക്കാര്യം ഇതുവരെ വെളിപ്പെടുത്താത്തതെന്ന് സംവിധായകന്‍ തോമസ് സെബാസ്റ്റിയന്‍ പറയുന്നു.

കോളിവുഡ് താരമായ ഷീല, ബോളിവുഡ് നടി ടിസ്കോ ചോപ്ര എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കലാഭവന്‍ മണിയുടെ വ്യത്യസ്തമായ വില്ലന്‍ വേഷമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

സായി കുമാര്‍, രാജന്‍ പി ദേവ്, ടി ജി രവി, സലിം കുമാര്‍, ബിജുക്കുട്ടന്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഗോവിന്ദ് രാംദാസിന്റെ കഥയ്ക്ക് ടി എ റസാഖാണ് തിരക്കഥയെഴുതുന്നത്. ഛായാഗ്രഹണം മനോജ് പിളള. ഗാനങ്ങള്‍ വയലാര്‍ ശരത്, രാഹുല്‍രാജ് ടീം. ഒക്ടോബര്‍ ഒന്നിന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം അഖില്‍ സിനിമാസിന്റെ ബാനറില്‍ സജി എസ് മംഗലത്താണ് നിര്‍മ്മിക്കുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍




മായാ ബസാര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X