അനന്യയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് മായ! 18 വയസുള്ള പെണ്‍കുട്ടിയെ സഹായിക്കുക മാത്രമായിരുന്നു

By Prashant V R

തെന്നിന്ത്യന്‍ നടി മായാ കൃഷ്ണനെതിരെയുളള ലെെംഗികാരോപണം നേരത്തെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. തിയ്യേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് ആയിരുന്നു നടിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് എത്തിയിരുന്നത്. മായ തന്നെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചുവെന്നും അതിന്റെ ആഘാതത്തില്‍ നിന്നും താന്‍ ഇതുവരെ കരകയറിട്ടില്ലെന്നും അനന്യ വെളിപ്പെടുത്തിയിരുന്നു.

ഒരു പുരുഷനായിരുന്നു തന്നെ പീഡിപ്പിച്ചതെങ്കില്‍ തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. എന്നാല്‍ എന്നെ പീഡിപ്പിച്ചത് ഒരു സ്ത്രീ ആയതു കൊണ്ടാണ് ഞാന്‍ വിഷമിച്ചത്. ചികില്‍സയ്ക്കു ശേഷമായിരുന്നു ഞാന്‍ അനുഭവിച്ച ദുരിതത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞിരുന്നത്.അനന്യ വെളിപ്പെടുത്തി.

maya krishnan-ananya

അനന്യയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി മായ തന്നെ രംഗത്തെത്തിയിരുന്നു. അനന്യ പറയുന്ന കാര്യങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് മായ പറയുന്നത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനു വേണ്ടിയാണ് അനന്യ ഇത്തരത്തില്‍ ഉന്നയിച്ചതെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. അനന്യ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഞാന്‍ നിഷേധിക്കുന്നു. ഞാന്‍ അവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല.

പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമാണ് ഞാന്‍ അന്ന് ചെയ്തത്. അല്ലാതെ ഉപദ്രവിച്ചിട്ടില്ല. ഇനി ഒരിക്കലും ഞാന്‍ അതിന് മുതിരുകയുമില്ല. മായാ കൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പറയുന്നതെല്ലാം അസത്യമാണെന്നും അനന്യയുടെ ഈ നീക്കം എനിക്കും കുടുംബത്തിനും കടുത്ത മാനസികാഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതിനെ ഞാന്‍ നിയമപരമായി നേരിടുമെന്നും മായ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X