അങ്ങനെയല്ല പറഞ്ഞത്! അതായിരുന്നുവെങ്കില്‍ കുറുപ്പില്‍ ദുല്‍ഖറിന്‍റെ അമ്മയാവില്ലല്ലോയെന്ന് നടി!
നായികയായി മുന്നേറുന്നതിനിടയില്‍ പല താരങ്ങളും അമ്മ വേഷങ്ങള്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കാറുണ്ട്. മറ്റ് ചില താരങ്ങളാവട്ടെ അത്തരത്തിലുള്ള കഥാപാത്രങ്ങളും സ്വീകരിക്കാറുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണോ എന്ന കാര്യത്തെക്കുറിച്ചാണ് ചിലര്‍ ചിന്തിക്കാറുള്ളത്. അമ്മ വേഷം ചെയ്യാന്‍ മടിയൊന്നുമില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് മായ മേനോന്‍. മറഡോണ, ലവ് ആക്ഷന്‍ ഡ്രാമ, മായാനദി തുടങ്ങിയ സിനിമകളില്‍ അമ്മ വേഷത്തിലായിരുന്നു താരം തിളങ്ങിയത്.
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയായ കുറുപ്പില്‍ അമ്മ വേഷത്തിലാണ് താരമെത്തുന്നത്. നേരത്തെ താനിട്ട പോസ്റ്റില്‍ ചില തെറ്റിദ്ധാരണകളുള്ളതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും താരം പറയുന്നു. അതേക്കുറിച്ചുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. അടുത്തിടെ പലരും തന്നെ അമ്മ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനായി വിളിക്കുന്നില്ല. കാരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് നേരത്തെ ഇട്ട പോസ്റ്റിനെക്കുറിച്ച് പലരും പറഞ്ഞത്. ഇനി താനൊരിക്കലും അമ്മ കഥാപാത്രം ചെയ്യില്ലെന്നാണ് പറഞ്ഞതെന്നാണ് പലരും കരുതിയത്. വെറുത ഒരു അമ്മ കഥാപാത്രമായി, സൈഡ് റോളിലുള്ള ക്യാരക്ടര്‍ ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്നാണ് പറഞ്ഞത്.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളോടാണ് താല്‍പര്യം. അല്ലാതെ അമ്മ കഥാപാത്രം ചെയ്യില്ലെന്നല്ല താന്‍ പറഞ്ഞത്. അങ്ങനെയായിരുന്നുവെങ്കില്‍ കുറുപ്പ് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ അമ്മയായി താന്‍ അഭിനയിക്കില്ലായിരുന്നുവല്ലോ, 3 കാലഘട്ടങ്ങളിലുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. തിരക്കഥയില്‍ തന്‍രെ കഥാപാത്രത്തിനുള്ള സ്‌പേസിനെക്കുറിച്ചാണ് ചിന്തിക്കാറുള്ളത്. തനിക്ക് ചാന്‍സ് നല്‍കുന്നവര്‍ക്ക് തന്‍രെ കാലിബറിന് അനുസരിച്ചുള്ള കഥാപാത്രത്തെ നല്‍കാനാവുമോയെന്നാണ് ചോദിക്കാറുള്ളതെന്നും താരം പറയുന്നു.


Click it and Unblock the Notifications