സൈമ അവാർഡിൽ താരമായത് ഐശ്വര്യ ലക്ഷ്മിയുടെ ചേന്ദമംഗലം കൈത്തറി സാരി!! ഈ സാരിക്ക് പിന്നിലൊരു കഥയുണ്ട്

ചേന്ദമംഗലം കൈത്തറി സാരിയിൽ സൈമ അവാർഡുമായി നിൽക്കുന്ന ചിത്രം ഐശ്വര്യ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

ഇത്തവണ ദുബായിലൽ നടന്ന സൈമ അവാർഡിൽ താരമായത് ചേന്ദമംഗലം സാരിയാണ്. ചെന്ദമംഗലം കൈത്തറി സാരി ചുറ്റിയാണ് സൈമ അവാർഡ് ദിശയിൽ ഐശ്വര്യ ലക്ഷ്മി എത്തിയത്. മായനദിയിലെ പ്രകടനമാണ് താരത്തെ ഈ അവാർഡിന് അർഹയാക്കിയത്.

aiswarya lekshmi

ചേന്ദമംഗലം കൈത്തറി സാരിയിൽ സൈമ അവാർഡുമായി നിൽക്കുന്ന ചിത്രം ഐശ്വര്യ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സാരിയ്ക്കൊപ്പം ഫാഷൻ ഡിസൈനർ ശ്രീജിത്ത് ഡിസൈൻ ചെയ്ത ഫാഷൻ ബ്രാൻഡ് റൗക്കയുടെ ഡിസൈനർ ബ്ലൗസാണ് താരം ധരിച്ചിരുന്നത്. ചേന്ദമംഗലത്തെ സാരികൾക്ക് ഇക്കുറി വേദനയുടെ കണക്കുകളാണ് പറയനുള്ളത്. ഓണ വിപണി ലക്ഷ്യമാക്കി കൊണ്ട് ഒരുക്കിയ ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് പ്രളയത്തിനോടൊപ്പം ഒലിച്ചു പോയത്. നൂറ്റിയമ്പത് വർഷത്തെ നെയ്ത്ത് പരമ്പര്യമാണ് പ്രളയത്തിൽ മുങ്ങിപ്പോയത്.

പ്രളത്തിൽ നിന്ന് കരകയറി ജനങ്ങൾ ഇവരുടെ ജീവിതം നെയ്തെടുക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ. ചേന്ദമംഗലം കൈത്തറി നെയ്ത്തുകാർക്ക് പിന്തുണയുമായി താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.‌ സേവ് ദ ലൂം ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റിലൂടെ പണ്ട് കണ്ടെത്തി കൈത്തറി പാരമ്പര്യത്തെ സംരക്ഷിക്കാനുള്ള ഫ്രണ്ട്സ് ഓഫ് ഫാഷൻ കൂട്ടായ്മ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X