മമ്മൂക്കയുടെ മാസ്റ്റര്‍പീസിനെ പിന്തള്ളി മായാനദി രണ്ടാം സ്ഥാനത്ത്! മള്‍ട്ടിപ്ലെക്‌സ് കളക്ഷന്‍ ഇങ്ങനെ!

Recommended Video

മാസ്റ്റർപീസിനെയും മറികടന്ന് മായാനദി | filmibeat Malayalam

ക്രിസ്തുമസ് റിലീസിനെത്തി സൂപ്പര്‍ ഹിറ്റായി മാറിയ സിനിമകളിലൊന്നാണ് മായാനദി. ടൊവിനോ തോമസും ഷെശ്വര്യ ലക്ഷമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. സിനിമ കണ്ടിറങ്ങുന്നവര്‍ അത് നല്ലതോ ചീത്തയോ ആണെങ്കിലും സിനിമയെ കുറിച്ചുള്ള പ്രതികരണം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തിയ സിനിമ പ്രണയം ആസ്പദമാക്കിയായിരുന്നു നിര്‍മ്മിച്ചിരുന്നത്. സിനിമയുടെ തുടക്കം പതിയെ ആയിരുന്നെങ്കിലും പിന്നീട് ഒരു കുതിച്ച് ചാട്ടമായിരുന്നു മായാനദി നടത്തിയത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.

മായാനദി

മായാനദി

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബുവിന്റെ സംവിധാനം ചെയ്ത സിനിമയായിരുന്നു മായാനദി. റോമാന്റിക് ത്രില്ലറായി തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്. ഷെശ്വര്യ ലക്ഷമിയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായത്.

 തുടക്കം പതിയെ

തുടക്കം പതിയെ

ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 22 നായിരുന്നു സിനിമ റിലീസിനെത്തിയത്. മാസ്റ്റര്‍പീസ്, ആട് 2, വിമാനം, ആന അലറലോടലറല്‍ എന്നിങ്ങനെ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്കൊപ്പമായിരുന്നതിനാല്‍ തുടക്കം പതിയെയായിരുന്നു. മള്‍ട്ടിപ്ലെക്‌സിലും ആദ്യദിനം തിളങ്ങാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

മികച്ച പ്രതികരണങ്ങള്‍

മികച്ച പ്രതികരണങ്ങള്‍

മറ്റ് സിനിമകളുടെ ആവേശത്തില്‍ മുങ്ങി പോവുന്നതിന് മുമ്പ് മായാനദിയ്ക്ക് മികച്ച പ്രതികരങ്ങളായിരുന്നു കിട്ടിയിരുന്നത്. ശേഷം സിനിമയുടെ പ്രദര്‍ശനത്തിലും എണ്ണം കൂടുതലുണ്ടാവുകയും ചെയ്തിരുന്നു. സിനിമ റിലീസായി 16 ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 50 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.

24 ദിവസത്തെ കളക്ഷന്‍

24 ദിവസത്തെ കളക്ഷന്‍

മായാനദി മള്‍ട്ടിപ്ലെക്‌സിലെത്തിയിട്ട് നാല് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. നിലവില്‍ ഒരു ദിവസം പത്ത് ഷോ യാണ് സിനിമയ്ക്ക് കിട്ടുന്നത്. 24 ദിവസം കൊണ്ട് 71.67 ലക്ഷമാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ സിനിമയ്ക്ക ഇതില്‍ കൂടുതല്‍ കളക്ഷന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 മാസ്റ്റര്‍പീസിനെ പിന്തള്ളി..

മാസ്റ്റര്‍പീസിനെ പിന്തള്ളി..

കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ കളക്ഷനില്‍ മായാനദി മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആട് 2 ആണ് ക്രിസ്തുമസ് റിലീസിനെത്തി കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്.

കേരള കളക്ഷന്‍

കേരള കളക്ഷന്‍

സിനിമ ഇപ്പോഴും മോശമില്ലാത്ത പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ റിലീസിനെത്തിയ സിനിമകളുണ്ടെങ്കിലും സിനിമയുടെ കളക്ഷനെയോ പ്രദര്‍ശനത്തിനെയോ ഇനിയും ബാധിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X