»   » 'നമ്മുടെ കാര്യത്തില്‍ എന്തെങ്കിലും ഹോപ്പുണ്ടോ?' ടൊവിനോയുടെ മായാനദി ട്രെയിലര്‍ കാണാം...

'നമ്മുടെ കാര്യത്തില്‍ എന്തെങ്കിലും ഹോപ്പുണ്ടോ?' ടൊവിനോയുടെ മായാനദി ട്രെയിലര്‍ കാണാം...

Posted By:
Subscribe to Filmibeat Malayalam

തരംഗത്തിന് ശേഷം ടൊവിനോ നായകനായി എത്തുന്ന മായാനദിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് വര്‍ഷത്തെ ഇടവേളയക്ക് ശേഷം ആഷിഖ് അബു സംവിധായകനായി എത്തുന്ന ചിത്രം കൂടെയാണിത്. അമല്‍ നീരദിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ശ്യാംപുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

എല്ലാം സഹിച്ച് മോഹന്‍ലാല്‍ അത് ചെയ്തു, പിന്നീട് തനിക്ക് കുറ്റബോധം തോന്നിയെന്നും സിബി മലയില്‍!

സംവിധായകന് വേണ്ടതെല്ലാം മോഹന്‍ലാല്‍ ചെയ്യും, രജനികാന്തിനേപ്പോലെ അഭിനയിക്കാന്‍ പറഞ്ഞാലോ?

mayaanadhi

ഡിസംബര്‍ 22ന് ക്രിസ്തുമസ് റിലീസായി മായാനദി തിയറ്ററിലെത്തും. കുഞ്ഞിരാമായണം. ഗോദ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ബേസില്‍ ജോസഫും, ലിജോ ജോസ് പല്ലിശേരിയും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സിനിമയുമായി ബന്ധമുള്ളവാരാണ് ടൊവിനോയും ഐശ്വര്യും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ എന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍.

ചിത്രം നിര്‍മിക്കുന്നത് അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീമില്‍ സിനിമാസും ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎയ്ക്ക് ശേഷം അമല്‍ നീരദ് നിര്‍മിക്കുന്ന ചിത്രം കൂടെയാണിത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്യാംപുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണ് മായാനദി.

English summary
Tovino's Mayaanadhi official trailer is out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X