സൂപ്പര്‍ ചിത്രങ്ങളില്ലാത്ത ഓണം
പൊള്ളാച്ചിയില്‍ ചിത്രീകരണം പുരോഗമിയ്‌ക്കുന്ന മമ്മൂട്ടിയുടെ മായാബസാര്‍ ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളിലെത്തും. തമിഴ് താരം ഷീലയും 'താരെ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെ പ്രശസ്‌തയായ ടിസ്‌കാ ചോപ്രയുമാണ് 'മായാബസാറി'ല്‍ മമ്മൂട്ടിയുടെ നായികമാരായെത്തുന്നത്.
നവാഗത സംവിധായകനായ തോമസ് സെബാസ്‌റ്റിയന്‍ ഒരുക്കുന്ന 'മായാബസാര്‍' ആക്ഷനും ഹാസ്യത്തിനും ഒരു പോലെ മുന്‍തൂക്കം നല്‌കി നിര്‍മ്മിയ്‌ക്കുന്ന ചിത്രമാണ്. അണ്ണന്‍ തമ്പി, പരുന്ത് എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് സ്വീകരിച്ച റിലീസ് തന്ത്രം തന്നെയായിരിക്കും മായാബസാറിന്റെതും.
നേരത്തെ മമ്മൂട്ടിയുടെ ഓണം റിലീസായി തീരുമാനിച്ചിരുന്ന 'പഴശ്ശിരാജ'യുടെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാകാത്തതിനാല്‍ ഇത്തവണ മമ്മൂട്ടിയ്ക്ക് ഓണച്ചിത്രമില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
'ആകാശഗോപുര'മെന്ന ഒരു ഓഫ് ബീറ്റ് ചിത്രമാണ് ഓണക്കാലത്ത് മോഹന്‍ലാലിന്റെതായി തിയറ്ററുകളിലെത്തുക.
ആകാശഗോപുരത്തിന്റെ റിലീസ് ഓണത്തിന് തീരുമാനിച്ചതോടെ മേജര്‍ രവി-ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന 'കുരുക്ഷേത്ര'യുടെ റിലീസ് ഓണം കഴിഞ്ഞ് 10 ദിവസത്തിനു ശേഷമെത്തുന്ന റംസാനോടനുബന്ധിച്ചായിരിക്കും.
കാര്‍ഗിലിലെ ഷൂട്ടിംഗ് ഏതാണ്ട് പൂര്‍ത്തിയായ കുരുക്ഷേത്രയ്‌ക്ക് കേരളത്തില്‍ ഇനി പത്തു ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications