മായാബസാര് പൂര്ത്തിയായി
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ മായാബസാറിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പൂര്‍ത്തിയായി.
തിരുവോണത്തിന് പോലും അവധിയെടുക്കാതെയാണ് സൂപ്പര്‍ താരം മായാബസാറിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ സഹകരിച്ചത്.
അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ലാബ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ആദ്യ വാരത്തോടെ റംസാന്‍ ചിത്രമായി മായാബസാര്‍ തിയറ്ററുകളിലെത്തിയ്‌ക്കാനാണ് അണിയറക്കാരുടെ പദ്ധതി.
കോമഡിയ്‌ക്കും ആക്ഷനും ഒരു പോലെ പ്രാധാന്യം കൊടുത്ത് നിര്‍മിച്ചിരിയ്‌ക്കുന്ന മായബസാറിന്റെ സംവിധാനം നവാഗത പ്രതിഭയായ തോമസ് സെബാസ്‌റ്റിയനാണ്.
മായാബസാറിന്റെ തിരക്കഥയൊരുക്കിയിട്ടുള്ളത് ടി.എ റസാഖാണ്. അലക്‌സ് പോള്‍ സംഗീതം പകര്‍ന്ന രണ്ടു ഗാനങ്ങളിലൂടെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച നൃത്തരംഗം പ്രേക്ഷകര്‍ക്ക് മായാബസാറിലൂടെ കാണാമെന്നാണ് സംവിധായകന്‍ പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications