മായാബസാറും കുരുക്ഷേത്രയും എത്തുന്നു
നവാഗത സംവിധായകനായ തോമസ് സെബാസ്‌റ്റിയന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന മായാബസാര്‍ ഒക്ടോബര്‍ ഒന്നിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ഒരു വിഭാഗം തിയറ്ററുടമകളുടെ മുന്നറിയിപ്പ് അവഗണിച്ച് സംസ്ഥാനമൊട്ടാകെ 80 തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
സൂപ്പര്‍ താര ചിത്രങ്ങളില്ലാതെ മങ്ങിപ്പോയ ഓണം സീസണിനും ശേഷം റംസാന്‍ പെരുന്നാളിനോടനുബന്ധിച്ച് ഒരു താരയുദ്ധത്തിനാണ് ഇതോടെ മലയാള സിനിമ സാക്ഷ്യം വഹിയ്‌ക്കുക.
ലാല്‍ നായകനായ ബിഗ് ബജറ്റ് യുദ്ധ ചിത്രമായ 'കുരുക്ഷേത്ര'യുമായിട്ടായിരിക്കും മായാബസാര്‍ ഏറ്റുമുട്ടക. കുരുക്ഷേത്ര റംസാന് ഏതാനും ദിവസം മുമ്പ് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിയ്‌ക്കപ്പെടുന്നത്.
നര്‍മ്മത്തിനും ആക്ഷനും തുല്യ പ്രധാന്യം നല്‌കി ഒരുക്കിയിട്ടുള്ള മായാബസാറിലെ രണ്ട് ഗാന രംഗങ്ങളില്‍ മമ്മൂട്ടി നൃത്തം ചെയ്തിട്ടുമുണ്ട്.
ടി.എ റസാഖ് തിരക്കഥയൊരുക്കിയിട്ടുള്ള ചിത്രത്തിന്റെ സംഗീതം രാഹുല്‍ രാജാണ്. കോളിവുഡ് താരം ഷീല നായികയാകുന്ന മായാബസാറില്‍ വില്ലനായെത്തുന്നത് കലാഭവന്‍ മണിയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications