മായാബസാറിലെ അച്ഛനും മകനും
അച്ഛനും മകനും തമ്മിലുളള ബന്ധത്തിന്റെ ഇതുവരെ കാണാത്ത ചില ഭാവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട് ടി എ റസാഖ് മായാബസാര്‍ എന്ന ചിത്രത്തില്‍.
മായാ ബസാര്‍ എന്നത് വാഹനങ്ങളുടെ ശവപ്പറമ്പാണ്. പഴയ വണ്ടികള്‍ പൊളിച്ചടുക്കി വില്‍ക്കുന്ന ചന്ത. വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ തൊഴില്‍ തേടി കുടിയേറിയതാണ് ദാമോദരന്‍. പിന്നീട് അയാളെ ജനം ആക്രി ദാമോദരന്‍ എന്നു വിളിച്ചു.
ആക്രി ദാമോദരന്റെ മകന്‍ രമേശനാണ് ഇന്ന് മായാബസാറിന്റെ രാജാവ്. തന്റേടത്തിനും താന്തോന്നിത്തരത്തിനും ആരുടെയും പിന്നിലല്ലാത്ത രമേശന്റെ പണം മോഷ്ടിച്ച് തീര്‍ത്ഥാടനത്തിനെന്നും പറഞ്ഞ് ഊരുചുറ്റുകയാണ് ദാമോദരന്റെ ഇപ്പോഴത്തെ പണി.
രാജന്‍ പി ദേവാണ് ആക്രി ദാമോദരനെ അവതരിപ്പിക്കുന്നത്. രമേശന്‍ മമ്മൂട്ടിയും. കയ്യിലെ പണം തീരുമ്പോള്‍ വീണ്ടും മകന്റെയടുത്ത് തിരിച്ചെത്തുകയും തക്കം കിട്ടുമ്പോള്‍ പണം മോഷ്ടിച്ച് മുങ്ങുകയും ചെയ്യുന്ന ആക്രി ദാമോദരന്‍ രാജന്‍ പി ദേവിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമാണ്.
തൊമ്മനും മക്കളും എന്ന ചിത്രത്തിലും മമ്മൂട്ടിയും രാജന്‍ദേവും ഇതുപോലെ രസകരമായ നിമിഷങ്ങള്‍ നല്‍കിയിരുന്നു.
ഗോവിന്ദിന്റെ കഥയ്ക്കു വേണ്ട രംഗങ്ങള്‍ എഴുതുന്നത് ടി എ റസാഖ്. വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം നല്‍കുന്നു. നവാഗതനായ തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന മായാബസാര്‍ ഒക്ടോബര്‍ ഒന്നിന് റംസാന്‍ റിലീസാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മായാ ബസാര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications