തര്‍ക്കത്തിനിടെ മായാബസാര്‍ പുറത്തിറങ്ങി
കൊച്ചി: ചലച്ചിത്ര നിര്മ്മാതാക്കളും റിലീസിങ് തിയേറ്ററുകളുടെ ഉടമകളും തമ്മിലുള്ള തര്ക്കം മൂര്ദ്ധന്യാവസ്ഥയിലെത്തിനില്ക്കെ മമ്മൂട്ടിയുടെ റംസാന് ചിത്രം മായാബസാര് ബുധനാഴ്ച റിലീസ് ചെയ്തു.
മോഹന്ലാല് ചിത്രമായ കുരുക്ഷേത്രയുടെ റിലീസിങ് ബുധനാഴ്ചയുണ്ടായില്ല. മായാബസാര് ബി, സി ക്ലാസ് തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് ഒരു സൂപ്പര്സ്റ്റാര് ചിത്രം ജില്ലാ ആസ്ഥാനങ്ങളില് റിലീസ് ചെയ്യാതെ പോകുന്നത്.
എക്സിബിറ്റേഴ്സ് ഫെഡറേഷന് അംഗങ്ങളുടെ 48 കേന്ദ്രങ്ങളില് പുതിയ ചിത്രങ്ങള് റിലീസ് ചെയ്യില്ലെന്ന് ഫെഡറേഷന് പ്രസിഡന്റ് മുഹമ്മദ് അന്സാര് വ്യക്തമാക്കിയിരുന്നു. റിലീസിങുമായി ബന്ധപ്പെട്ട് ഫാന്സ് അസോസിയേഷനുകള് പ്രശ്നമുണ്ടാക്കുമോയെന്ന് ഭയന്ന് ഫെഡറേഷനിലെ തിയേറ്റര് ഉടമകള് പൊലീസ് സംരക്ഷണം തേടി ഡിജിപിയെയും ആഭ്യന്തരമന്ത്രിയെയും സമീപിച്ചിരുന്നു.
പലയിടത്തും ഫെഡറേഷന് തീരുമാനത്തിനെതിരെ ഫാന്സ് അസോസിയേഷനുകള് ചൊവ്വാഴ്ച പ്രകടനം നടത്തിയിരുന്നു. പുതിയ ചിത്രങ്ങള് ബി ക്ലാസ് തിയേറ്ററുകളില് റിലീസ് ചെയ്യരുതെന്നാവശ്യപ്പെട്ട് എക്സിബിറ്റേഴ്സ് ഫെഡറേഷന് രംഗത്തെത്തിയതോടെയാണ് തര്ക്കം ഉടലെടുത്തത്.
മലയാളസിനിമയിലെ പുതിയ രീതി അനുസരിച്ച് 75,80 തിയേറ്ററുകളിലാണ് സൂപ്പര്താര ചിത്രങ്ങള് റിലീസ് ചെയ്ത് പോരുന്നത്. ഇത് തങ്ങളുടെ കളക്ഷനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എ ക്ലാസ് തിയറ്റര് ഉടമകള് ഇടഞ്ഞത്. ഈ ആവശ്യം പരിഗണിക്കാന് നിര്മ്മാതാക്കള് തയ്യാറാവാതിരുന്നതോടെയാണ് റിലീസിങ് പ്രതിസന്ധി രൂക്ഷമായത്.
ഇതിനിടെ സൂപ്പര്താര ചിത്രങ്ങള് എ ക്ലാസ് തിയേറ്ററുകളില് റിലീസ് ചെയ്യാന് തയ്യാറായില്ലെങ്കില് ഇനിയൊരിക്കലും ഒരു പുതിയ ചിത്രവും ഇവിടങ്ങളില് റിലീസ് ചെയ്യാന് അനുവദിക്കില്ലെന്ന് മോഹന്ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന് അസോസിയേഷനുകള് വ്യക്തമാക്കിയിട്ടുണ്ട്.
മോഹന്ലാല് ഫാന്സ് അസോസിയേഷന് സംസ്ഥാന ജനറല് സെക്രട്ടറി എസ്എല് വിമല്കുമാര്, മമ്മൂട്ടി ഫാന്സ് അസോസിയേഷന് സംസ്ഥാന ജനറല് സെക്രട്ടറി നിസാം വള്ളക്കടവ് എന്നിവര് സംയുക്ത പത്രസമ്മേളനം നടത്തിയാണ് ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications