മായാമോഹിനി ജയലളിതയാകുന്നു
സിനിമയലിപ്പോള്‍ പേരുമാറ്റത്തിന്റെ കാലമാണ്. രാശിയ്ക്ക് വേണ്ടിയും പഞ്ചിന് വേണ്ടിയും മതംമാറിയും ഈ അടുത്തു തന്നെ ഒത്തിരി താരങ്ങള്‍ പേരുമാറ്റിയിട്ടുണ്ട്. അപ്പോള്‍ പിന്നെ മായാമോഹിനി ജയലളിതയാകുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആദ്യമൊന്ന് സംശയിച്ചേക്കാം, അതേത് നടി മായാമോഹിനിയെന്ന്.
മലയാളത്തില്‍ ഒരേ ഒരു മായാമോഹിനിയേ ഉള്ളൂ. അത് സാക്ഷാല്‍ ദിലീപാണെന്ന കാര്യത്തില്‍ സംശയവുമില്ല. ചാന്ത്‌പൊട്ട്, പച്ചക്കുതിര, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്തമായ ഭാവത്തിലൂം രൂപത്തിലും വന്നെങ്കിലും മായാമോഹിനിയായുള്ള ദിലീപിന്റെ വരവ് ഒരുഒന്നൊന്നര വരവായിരുന്നു.

ഈ മായാമോഹിനി ജയലളിതയായി കന്നടയിലേക്കെത്തുന്നു. 'ശ്രീമതി ജയലളിത' എന്നാണ് ചിത്രത്തിന്റെ പേര്. പ്രിയാമണിയെ മുഖ്യകഥാപാത്രമാക്കി 'ചാരുലത' എന്ന സിനിമയൊരുക്കിയ പൊന്‍കുമുരനാണ് മായോമോഹിനിയെ ജയലളിതയാക്കി കന്നടയിലെത്തിക്കുന്നത്.
കന്നടത്തിലെ തിളക്കമാര്‍ന്ന കോമഡി താരം ശരണാണ് മലയാളത്തില്‍ ദിലീപ് ചെയ്ത മായാമോഹിനിയെ, ജയലളിത എന്ന പേരില്‍ അവതരിപ്പിക്കുന്നത്. ഐശ്വര്യ ദേവനും, ദിശാ പാണ്ടെയും നായികമാരായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ മൈസൂരില്‍ തകൃതിയായി നടക്കുകയാണ്.
ജോസ് തോമസാണ് മലയാളത്തില്‍ മായാമോഹിനി എന്ന ചിത്രം സംവിധാനം ചെയ്തത്. ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ടിലായിരുന്നു തിരക്കഥ. ബിജു മേനോന്‍, ബാബുരാജ്, ലക്ഷ് റായി, മൈഥിലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications











