പൃഥ്വിയെ രാജപ്പന്‍ എന്ന് വിളിച്ചതില്‍ കുറ്റബോധം! ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ വൈറലാവുന്നു! കാണൂ!

Recommended Video

പൃഥ്വിയെ രാജപ്പന്‍ എന്ന് വിളിച്ചതില്‍ ക്ഷമാപണവുമായി ഐശ്വര്യ ലക്ഷ്മി

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ ഒട്ടേറെ സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. അഭിനേതാവിനും അപ്പുറത്ത് ഗായകനും നിര്‍മ്മാതാവുമൊക്കെയായി താരം നിറഞ്ഞുനിന്നിട്ടുണ്ട്. ഇതിന് പിന്നാലെയായാണ് താരം സംവിധായകന്റെ കുപ്പായം അണിയുന്നത്. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ലൂസിഫറിന്റെ തിരക്കുകളിലാണ് താരമിപ്പോള്‍. അസാമാന്യ അഭിനയമികവ് മാത്രമല്ല സംവിധാനത്തിലും അദ്ദേഹം പുലിയാണെന്ന് മോഹന്‍ലാല്‍ ഉള്‍പ്പടെയുളളവര്‍ വ്യക്തമാക്കിയിരുന്നു. ഒരു കാലത്ത് താരത്തെ രാജപ്പനെന്നും രായപ്പനെന്നുമൊക്കെയായിരുന്നു പലരും സംബോധന ചെയ്തത്. അത്തരത്തില്‍ മുന്‍പ് പോസ്റ്റ് ചെയ്ത കുറിപ്പിനെച്ചൊല്ലി പുലിവാല് പിടിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

മുന്‍പ് ഫാനിസം തലയ്ക്ക് പിടിച്ചിരിക്കുന്ന സമയത്തായിരുന്നു ഐശ്വര്യ പൃഥ്വിയെ രായപ്പനെന്ന് സംബോധന ചെയ്ത കുറിപ്പ് പോസ്റ്റ് ചെയ്തത്. 6 വര്‍ഷം മുന്‍പുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്. അര്‍ജുന്‍ കപൂറിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്ക്ക് കീഴിലെ കമന്റ് വീണ്ടും വൈറലായതോടെയാണ് ഇന്‍ബോക്‌സിലും കമന്റുകളിലൂടെയുമായി താരത്തെ രൂക്ഷമായി വിമര്‍ശിച്ച് പലരും രംഗത്തെത്തിയത്. ഇടി കൊണ്ട അവസ്ഥയിലാണ് രായപ്പനെന്നും തന്റെ നായകനെ നോക്കൂ എത്ര ഹോട്ടാണ് അദ്ദേഹമെന്നും ഐശ്വര്യ കുറിച്ചിരുന്നു. പൃഥ്വിരാജ് ആരാധകരുടെ കമന്റ് പ്രവാഹത്തെത്തുടര്‍ന്ന് താരം കമന്റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്തിരിക്കുകയാണ്.

Aishwarya Lekshmi

ഫാനിസം കൂടിപ്പോയ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സമയത്ത് പോസ്റ്റ് ചെയ്ത കുറിപ്പാണ് അതെന്നും ഇന്നത് വായിക്കുമ്പോള്‍ തനിക്ക് തന്നെ നാണക്കേട് തോന്നുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റെ പേരില്‍ പോസ്റ്റ് ചെയ്ത കമന്റുമായി ബന്ധപ്പെട്ട് ആരും തന്നെ വെറുക്കരുതെന്നും താരം കുറിച്ചിട്ടുണ്ട്. താനും പൃഥ്വിരാജിന്റെ ഫാനാണെന്നും അറിയാതെ സംബന്ധിച്ച തെറ്റിന്റെ പേരില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ഫഹദിനൊപ്പം ഐശ്വര്യ നായികയായെത്തിയ വരത്തന്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഐശ്വര്യയുടെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X