മായാനദിയുടെ ഡിവിഡി റിലീസ് പ്രഖ്യാപിച്ച് ആഷിഖ് അബു! അറിയിപ്പ് ട്രോള് മുഖേന

By Midhun

ഡാഡി കൂള്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ആഷിഖ് അബു. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞ ചിത്രത്തിന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ആഷിഖ് അബുവിന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ആഷിഖ് അബുവിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു മായാനദി.

ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ മായാനദിക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. സമൂഹമാധ്യമങ്ങളില്‍ വന്ന നിരവധി നല്ല അഭിപ്രായങ്ങളായിരുന്നു ചിത്രത്തെ മുന്നേറാന്‍ സഹായിച്ചിരുന്നത്. തിയ്യേറ്ററുകളില്‍ വിജയമായ ചിത്രം അടുത്തതായി ഡിവിഡി റിലീസിങ്ങിനായി ഒരുങ്ങുകയാണ്. സംവിധായകന്‍ ആഷിഖ് അബു തന്നെയാണ് ഇതേക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

മായാനദി

മായാനദി

റാണി പദ്മിനി എന്ന ചിത്രത്തിനു ശേഷം ആഷിഖ് അബുവിന്റെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു മായാനദി. തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നൊരു പ്രമേയം പറഞ്ഞായിരുന്നു ആഷിഖ് മായാനദി ഒരുക്കിയിരുന്നത്. കഥാപാത്രങ്ങളുടെ അഭിനയപ്രകടനങ്ങള്‍ക്കൊപ്പം തിരക്കഥയുടെ പിന്‍ബലവുമായിരുന്നു ചിത്രത്തെ മികവുറ്റതാക്കിയിരുന്നത്. മലയാളത്തില്‍ മുന്‍പിറങ്ങിയിട്ടുളള പ്രണയ ചിത്രങ്ങളില്‍ നിന്നെല്ലാം മാറിയുളള അവതരണമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കഥാപാത്രങ്ങളുടെ റിയലിസ്റ്റിക്ക് സംഭാഷണങ്ങളും അഭിനയവും മറ്റും മായാനദിയെ വേറൊരു ലെവലിലെത്തിച്ചിരുന്നു.

ചിത്രത്തിന് ലഭിച്ച സ്വീകാര്യത

ചിത്രത്തിന് ലഭിച്ച സ്വീകാര്യത

കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് വന്‍ റിലീസുകള്‍ക്കൊപ്പമായിരുന്നു മായാനദി പുറത്തിറങ്ങിയിരുന്നത്. മമ്മൂട്ടി ചിത്രം മാസ്റ്റര്പീസ്,ജയസൂര്യയുടെ ആട് 2, പൃഥ്വിയുടെ വിമാനം തുടങ്ങിയവയ്‌ക്കൊപ്പമായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയിരുന്നത്. ആദ്യ ദിനങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചിലെങ്കിലും തുടര്‍ന്നുളള ദിവസങ്ങളില്‍ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മികച്ചൊരു പ്രണയ ചിത്രമാണ് മായാനദിയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. മൗത്ത് പബ്ലിസിറ്റി തന്നെയായിരുന്നു മായാനദിയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നത്.

ടൊവിനോയും ഐശ്വര്യയും

ടൊവിനോയും ഐശ്വര്യയും

ടൊവിനോയുടെയും ഐശ്വര്യയുടെയും പ്രകടനം തന്നെയായിരുന്നു മായാനദിയില്‍ മികച്ചുനിന്നിരുന്നത്. പ്രണയജോഡികളായി ശ്രദ്ധേയ പ്രകടനമായിരുന്നു ഇരുവരും നടത്തിയിരുന്നത്. ചിത്രത്തിലെ ഓരോ സീനുകളിലും അഭിനയിക്കാതെ ഇരുവരും ജീവിക്കുകയാണെന്നു തന്നെയായിരുന്നു പ്രേക്ഷകര്‍ക്കു അനുഭവപ്പെട്ടത്. ടൊവിനോയുടെ കരിയറിലെ മികച്ച കഥാപാത്രമാണ് മാത്തനെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നു. ടൊവിനോയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ ഐശ്വര്യ നടത്തിയിരുന്നത്. നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിനു ശേഷം ഐശ്വര്യയുടെതായി പുറത്തിറങ്ങിയ രണ്ടാത്തെ ചിത്രമായിരുന്നു മായാനദി.

മായാനദിക്ക് റീമേക്ക്

മായാനദിക്ക് റീമേക്ക്

അടുത്തിടെയായിരുന്നു മായാനദിക്ക് റീമേക്ക് വരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു മായാനദിയുടെ റീമേക്ക് പ്രഖ്യാപനമുണ്ടായത്. ബോളിവുഡിലാണ് മായാനദിക്ക് റീമേക്ക് വരുന്നത്. ബോളിവുഡ് റീമേക്കില്‍ ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും സഹ നിര്‍മ്മാതാതാക്കളാണ്. നടന്‍ ടൊവിനോ തോമസും പ്രഖ്യാപന വേളയില്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഡിവിഡി റിലീസ്

ഡിവിഡി റിലീസ്

തിയ്യേറ്ററുകളില്‍ വിജയമായ ചിത്രം അടുത്തതായി ഡിവിഡി റിലീസിങ്ങിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സംവിധായകനായ ആഷിഖ് അബു തന്നെയാണ് ഡിവിഡി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മായാനദിയുടെ ഡിവിഡി അടുത്ത മാസം എത്തുമെന്നാണ് ആഷിഖ് അബു അറിയിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു മായാനദിയുടെ ഡിവിഡി റിലീസിനെക്കുറിച്ച് ആഷിഖ് അറിയിച്ചത്. ട്രോള്‍ മുഖേനയായിരുന്നു ആഷിഖ് ഡിവിഡി റിലീസിനെക്കുറിച്ച് സിനിമാ പ്രേമികളെ അറിയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X