മാത്തനും അപ്പുവും ഇനി ബോളിവുഡിലേക്ക്! സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രത്തിന് റിമേക്ക് വരുന്നു!!

By Midhun

ടൊവിനോ തോമസ് നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നായിരുന്നു മായാനദി. ആഷിഖ് സംവിധാനം ചെയ്ത ഈ ചിത്രം പ്രണയത്തിന് പ്രാധാന്യം നല്‍കിയായിരുന്നു ഒരുക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടിയായിരുന്നു മായാനദി.

മായാനദിക്ക് മികച്ച സ്വകാര്യതയായിരുന്നു എല്ലാ തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. സിനിമയുടെ തുടക്കം പതിയെ ആയിരുന്നുവെങ്കിലും പിന്നീടൊരു കുതിച്ചുചാട്ടമായിരുന്നു ചിത്രം നടത്തിയിരുന്നത്. സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രമായ മായാനദി അടുത്തതായി റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

മായാനദി

മായാനദി

ഒരിടവേളയ്ക്കു ശേഷം ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മായാനദി. മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുളള ആഷിക്ക് പതിവ് തെറ്റിക്കാതെ ഒരുക്കിയിരുന്ന ചിത്രമായിരുന്നു മായാനദി. ആഷിക്കിന്റെ മറ്റു ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടൊരു പ്രമേയമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കഥാപാത്രങ്ങളുടെ അഭിനയപ്രകടനങ്ങള്‍ക്കൊപ്പം തിരക്കഥയുടെ പിന്‍ബലവുമായിരുന്നു ചിത്രത്തെ മികവുറ്റതാക്കിയിരുന്നത്. മലയാളത്തില്‍ മുന്‍പിറങ്ങിയിട്ടുളള പ്രണയചിത്രങ്ങളില്‍ നിന്നെല്ലാം മാറിയുളള അവതരണമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. റിയലസ്റ്റിക്ക് സംഭാഷണങ്ങളും അഭിനയവും മറ്റും ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചിരുന്നു.

മാത്തനും അപ്പുവും

മാത്തനും അപ്പുവും

മാത്തന്റെയും അപ്പുവിന്റെയും പ്രണയകഥയാണ് ചിത്രം പറഞ്ഞിരുന്നത്. മാത്തനും അപ്പുവുമായി ടൊവിനോയും ഐശ്വര്യയും ചിത്രത്തില്‍ ജീവിക്കുക തന്നെ ചെയ്തിരുന്നു. ഒരൊറ്റ സീനില്‍ പോലും ഇവര്‍ അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കാത്ത തരത്തിലാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരുന്നത്. മായാനദിയിലെ മാത്തന്‍ എന്ന കഥാപാത്രം ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ മുന്‍നിര നായകനടനായി ഉയര്‍ന്ന ടൊവിനോയ്ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു മായാനദി. കരിയറിലെ തുടക്ക ചിത്രങ്ങളിലൊന്നാണെങ്കിലും അങ്ങനെ തോന്നിപ്പിക്കാത്ത തരത്തിലുളള പ്രകടനമായിരുന്നു ഐശ്വര്യ ലക്ഷ്മിയില്‍ നിന്നുണ്ടായത്. മാത്തനൊപ്പം തന്നെ ചിത്രം കണ്ട പ്രേക്ഷകര്‍ക്ക് മറക്കാനാവാത്തൊരു കഥാപാത്രമായിരുന്നു ഐശ്വര്യ അവതരിപ്പിച്ച അപര്‍ണ.

റെക്‌സ് വിജയന്റെ സംഗീതം

റെക്‌സ് വിജയന്റെ സംഗീതം

മായാനദിയിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. റെക്‌സ് വിജയന്‍ സംഗീതമൊരുക്കിയ ചിത്രത്തില്‍ നാലു പാട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ എല്ലാ പാട്ടുകളും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടവയായിരുന്നു. കൂട്ടത്തില്‍ ഷഹബാസ് അമന്‍ പാടിയ മിഴിയില്‍ നിന്നും എന്ന് തുടങ്ങുന്ന ഗാനത്തിനായിരുന്നു കൂടുതല് സ്വീകാര്യത ലഭിച്ചിരുന്നത്. ഷഹബാസിന്റെ ആലാപനത്തിനൊപ്പം റെക്‌സിന്റെ സംഗീതവും ചേര്‍ന്നപ്പോഴാണ് പാട്ട് കൂടുതല്‍ പ്രണയാര്‍ദ്രമായി മാറിയിരുന്നത്. ഈ പാട്ടിലൂടെ മികച്ച ഗായകനുളള സംസ്ഥാന പുരസ്‌കാരം ഷഹബാസ് അമന് ലഭിച്ചിരുന്നു.

ചിത്രത്തിന് ലഭിച്ച സ്വീകാര്യത

ചിത്രത്തിന് ലഭിച്ച സ്വീകാര്യത

കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് റിലീസായാണ് മായാനദി പുറത്തിറങ്ങിയിരുന്നത്. ആദ്യ ദിനം വലിയ സ്വീകാര്യതയൊന്നും ചിത്രത്തിന് ലഭിച്ചില്ലെങ്കിലും തുടര്‍ന്നുളള ദിവസങ്ങളില്‍ കൂടുതല്‍ പ്രേക്ഷകര്‍ ചിത്രം കാണാനായി തിയ്യേറ്ററുകളില്‍ എത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസ്,ആട്,വിമാനം,ആന അലറലോടലറല്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു മായാനദി തിയ്യേറ്ററുകളിലെത്തിയിരുന്നത്. എന്നാല്‍ വലിയ റിലീസുകള്‍ക്കിടയിലും മോശമല്ലാത്ത കളക്ഷന്‍ ചിത്രത്തിന് ലഭിച്ചിരുന്നു.

മായാനദി ബോളിവുഡിലേക്ക്

മായാനദി ബോളിവുഡിലേക്ക്

സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രമായ മായാനദി അടുത്തതായി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അടുത്തിടെ നടന്ന മോഹന്‍ലാലിന്റെ നീരാളി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് പ്രഖ്യാപനമുണ്ടായത്. ഓഡിയോ ലോഞ്ചില്‍ നടന്‍ ടൊവിനോ തോമസും പങ്കെടുത്തിരുന്നു. മായാനദിയുടെ ബോളിവുഡ് റീമേക്കിലും ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും സഹനിര്‍മ്മാതാക്കളാണ്. ബോളിവുഡ് മറാത്തി നടന്‍ പില്‍ഗോങ്കറും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളില്‍ ഒരാളാണ്. ചിത്രത്തിന്റെ മറ്റു അണിയപ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X