twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രവാസ ജീവിതത്തിന്റെ വേദനയുമായി മഴ പെയ്യുമ്പോള്‍

    By Staff
    |

    പ്രവാസ ജീവിതത്തിന്റെ വേദനയുമായി മഴ പെയ്യുമ്പോള്‍
    സപ്തംബര്‍15, 2000

    സ്വന്തം രാജ്യത്തിനുവേണ്ടി പോരാടി ഒന്നും കുടുംബത്തിനായി കരുതിവെയ്ക്കാനാവാതെ മരിച്ച സ്വാതന്ത്യ്രസമരനായകന്റെ മകന് ഇന്ത്യയില്‍ അവകാശമില്ലാത്ത അവസ്ഥ വന്നുചേര്‍ന്നാല്‍ എങ്ങനെയിരിക്കും.

    ശക്തമായ ഈ പ്രമേയത്തെ അടിസ്ഥാമാക്കിയാണ് മഴ പെയ്യുമ്പോള്‍ എന്ന ചിത്രം. കെ.ജെ. എബ്രഹാം ലിങ്കണ്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം എന്ന ബഹുമതി കൂടി ഈ ചിത്രത്തിനുണ്ട്.

    പാക്കിസ്ഥാന്‍ വിഭജനത്തിനു മുമ്പ് കറാച്ചിയില്‍ ചെന്നു പെട്ട ബാപ്പൂട്ടിക്ക് പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പാക്കിസ്ഥാന്‍ പാസ്പോര്‍ട്ടു വേണ്ടിവന്നു. സ്വാതന്ത്യ്രസമരസേനാനിയായ ബാപ്പയുടെ മരണശേഷം വീട്ടിലെത്തിയ ബാപ്പൂട്ടിക്കു നേരെ സമൂഹത്തിന്റെ സംശയദൃഷ്ടികള്‍ പായുന്നു.

    നവാഗതരായ 39 പേര്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ബാപ്പുട്ടിയെ അവതരിപ്പിക്കുന്നത് ദിലീപ് ശങ്കറാണ്. രംഗസ്വാമി, ഷെയ്ക്ക് മെഹബൂബ്, മുരളി കാക്കനാട്, പ്രഭാകരന്‍, സുധന്‍, വിപ്ലവം ബാലന്‍, രഘു കുങ്കുമത്ത്, ടി.കെ. രാമന്‍, ടി.വി. ജോര്‍ജ്ജ്, ജയേഷ്, രഞ്ജിത്, വിനുജോര്‍ജ്, ആദിത്യന്‍, അനു ഉമ്മന്‍, അനില്‍കുമാര്‍, ബാബു തിരുനെല്ലി, രാമകൃഷ്ണന്‍, സുകുമാരന്‍ വന്ദേരി, ജലീല്‍, അനിതാ നായര്‍, മച്ചാട്ട് വാസന്തി, ടിന്റു, ബിന്ദുശ്രീ, മാസ്റര്‍ അമല്‍മോഹന്‍, ബേബി ലക്ഷ്മി, നിര്‍മ്മല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

    പി.ജി. ജോണ്‍സന്റേതാണ് തിരക്കഥ. ഛായാഗ്രഹണം ജി.വി. രമേഷ്. കലാസംവിധാനം ബാബു പാണേക്കാടും ജലീലും നിര്‍വഹിക്കുന്നു. മേക്കപ്പ് വിനോദ് പുതുക്കുളം. കേരളാ മൂവീമേക്കേഴ്സിന്റെ ബാനറില്‍ എം. റഷീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X