ഒരു രാത്രിയ്ക്ക് എത്ര രൂപ വേണം; നടിയോടുള്ള ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടി കൊടുത്ത് നീലിമ റാണി
നടിമാര്‍ക്ക് നേരെയുള്ള സൈബര്‍ അക്രമണങ്ങളെ കുറിച്ച് പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. അശ്ലീലത നിറഞ്ഞ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് മലയാളത്തിലെ മുന്‍നിര നായികമാരടക്കം തുറന്ന് പറഞ്ഞിട്ടുണ്ട്. ചിലര്‍ അത് തുറന്ന് പറയുമ്പോള്‍ മറ്റ് ചിലരത് കാര്യമാക്കാറില്ല. ഏറ്റവുമൊടുവില്‍ നടി നീലിമ റാണിയോടുള്ള ആരാധകന്റെ ചോദ്യവും അതിനവര്‍ നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാവുന്നത്.
തമിഴില്‍ സിനിമയിലും സീരിയലിലുമെല്ലാം പ്രശസ്തിയാര്‍ജിച്ച നടിയാണ് നീലിമ റാണി. അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടി. ചോദ്യോത്തരങ്ങള്‍ക്കിടയില്‍ ഒരാള്‍ നടിയോട് 'നിങ്ങള്‍ക്ക് ഒരു രാത്രിയ്ക്ക് എത്ര രൂപ വേണം' എന്നാണ് ചോദിച്ചത്. അധികം വൈകാതെ ഇതിനുള്ള ചുട്ടമറുപടി നടി തന്നെ കൊടുത്തു.

'ദയവ് ചെയ്ത് നിങ്ങളില്‍ നിന്നും ഞാനല്‍പ്പം മാന്യത പ്രതീക്ഷിക്കുന്ന സഹോദരാ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്' എന്നുമായിരുന്നു നീലിമയുടെ മറുപടി. നടിയുടെ വാക്കുകള്‍ക്ക് വലിയ കൈയടിയാണ് ലഭിച്ചിരിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടി ഇങ്ങനെ പോരെന്നും ഇത്രയും മര്യാദ കൊടുക്കേണ്ടെന്നുമൊക്കെയാണ് കൂടുതല്‍ പേരും നടിയോട് പറയുന്നത്.
തമിഴില്‍ സജീവമാണെങ്കിലും മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും സീരിയല്‍ കാണുന്ന പ്രേക്ഷകര്‍ നീലിമയെ ഒരിക്കലും മറക്കില്ല. കോലങ്ങള്‍, വാണി റാണി തുടങ്ങി നിരവധി സീരിയലുകളില്‍ നീലിമ അഭിനയിച്ചിട്ടുണ്ട്. നിലവില്‍ സീ തമിഴ് ചാനലിലെ എന്‍ട്രെന്‍ട്രും പുണ്ണഗയ് എന്ന സീരിയലിലൂടെ നിര്‍മാണത്തിലേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ് നീലിമ.
Recommended Video
മൊഴി, നാന്‍ മഹാന്‍ അല്ല, ദം, സന്തോഷ് സുബ്രഹ്മണ്യം, തുടങ്ങി വിവിധ സിനിമകളില്‍ ശ്രദ്ധേയമായ വേഷത്തില്‍ നടി അഭിനയിച്ചിട്ടുണ്ട്. വിശാല്‍ നായകനാവുന്ന ചക്ര എന്ന ചിത്രമാണ് നീലിമയുടേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications