»   » 'ഞാനും പൃഥ്വിയും മോഡേണ്‍ കാഴ്ചപ്പാടുള്ളവരാണ്'

'ഞാനും പൃഥ്വിയും മോഡേണ്‍ കാഴ്ചപ്പാടുള്ളവരാണ്'

Posted By:
Subscribe to Filmibeat Malayalam
Prithviraj and Supriya
വിവാഹ ശേഷം ഇത്രയധികം കുറ്റപ്പെടുത്തലുകളും വിമര്‍ശനവും കേള്‍ക്കേണ്ടി നടന്‍ പൃഥ്വിരാജിനെ പോലെ വേറെയുണ്ടാകില്ല. ആരോടും പറയാതെ പെട്ടത് ഒരു ദിവസം വിവാഹം കഴിഞ്ഞെന്നായിരുന്നു വിവാദത്തിന്റെ തുടക്കം. പിന്നെ ഒരു അഭിമുഖത്തില്‍ ഭര്‍ത്താവിനെ പുകഴ്ത്തി സുപ്രിയ പറഞ്ഞ ഡയലോഗും കുറച്ചൊന്നുമല്ല വിമര്‍ശനങ്ങള്‍ വാരിക്കൂട്ടിയത്. മലയാളത്തില്‍ ഏറ്റവും നല്ലവണ്ണ ഇംഗ്ലീഷ് അറിയാവുന്നത് എന്റെ ഭാര്‍ത്താവിനാണെന്നായിരുന്നു പ്രിയ പത്‌നിയുടെ വാദം.

സുപ്രിയയുടെ പ്രസ്താവന മറ്റ് നടമാരുടെ ആരാധകരങ്ങ് അംഗീകരിച്ചു തരുമോ? കേട്ടവരെല്ലാം വാളെടുത്തു. പിന്നാലെ പൃഥ്വിയുടെ സിനിമകള്‍ ഒന്നൊന്നായി പൊട്ടാനും തുടങ്ങിയതോടെ എല്ലാവരും പൃഥ്വിരാജെന്ന നടന്റെ കാലം കഴിഞ്ഞെന്നും ഉറപ്പിച്ചു. എന്നാല്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മുന്നില്‍ മൗനം പാലിച്ച് നഷ്ടപ്പെട്ട അവസരങ്ങള്‍ വീണ്ടെടുക്കുകയായിരുന്നു പൃഥ്വി. അതില്‍ വിജയ്ക്കുകയും ചെയ്തു. അടുത്തിറങ്ങിയ ചിത്രങ്ങളെല്ലാം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

അപ്പോഴിതാ, വീണ്ടുംമൊരു പ്രസ്താവനയുമായി സുപ്രിയ വന്നിരിക്കുന്നു. പക്ഷേ ഇപ്രാവശ്യം ആരെയും താരതമ്യം ചെയ്യാന്‍ നിന്നില്ല. സ്വന്തം കാര്യം പറയുകയായിരുന്നു. ഞാനും പൃഥ്വിയും മോഡേണ്‍ കാഴ്ചപ്പാടും സ്‌ട്രോങ് പേഴ്‌സണാലിറ്റിയുമുള്ളവരുമാണെന്നാണ് സുപ്രിയ പറയുന്നത്. തന്റെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം പ്രതിഫലിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം ഭാര്യ സുപ്രിയയാണെന്ന് പൃഥ്വിയും പറയുന്നു.

സുപ്രിയയ്ക്ക് പക്വതയോടെ പെരുമാറാനറിയാം. എന്നാല്‍ ഞാനൊരു എടുത്തു ചാട്ടക്കാരനാണ്. മാത്രമല്ല, സിനിമയില്‍ വന്നത് പതിനെട്ടാമത്തെ വയസ്സിലാണ്. ഇപ്പോള്‍ മുപ്പതായി. ഇതും എന്റെ മാറ്റത്തിന് കാരണമായിരിക്കാമെന്നും പൃഥിരാജ് പറഞ്ഞു.

English summary
Me and Prithvi have modern concept and strong personality said Prthviraj's wife Supriya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam