ഞാനും ബിജുവും മനപൂര്‍വ്വം പിരിഞ്ഞു: കുഞ്ചാക്കോ ബോബന്‍
ഓര്‍ഡിനറി എന്ന ചിത്രം ഹിറ്റായതോടെ കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ കൂട്ടുകെട്ടും അങ്ങ് ഹിറ്റായി. പിന്നെ തുടരെ തുടരെ ഇവരൊരുമിച്ചുള്ള ചിത്രങ്ങള്‍. ഇപ്പോള്‍ മധുര നാരങ്ങ എന്ന ചിത്രം വരെ വന്നു നില്‍ക്കുകയാണ് ബിജു മേനോന്‍- കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട്.
എന്നാല്‍ ഇതിനിടയില്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരു ബ്രേക്കെടുത്തിരുന്നു. ഒരുമിച്ച് കുറേയധികം സിനിമകള്‍ ആയപ്പോള്‍ ഞാനും ബിജുവും മന:പൂര്‍വം ആണ് ഒരു ഇടവേളയെടുത്തതെന്ന് ചാക്കോച്ചന്‍ പറയുന്നു.

വീണ്ടും ഒന്നിക്കുമ്പോള്‍ അതു സാധാരണ ഹ്യൂമര്‍ ചിത്രം മാത്രമാകരുതെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു. എന്നു കരുതി മധുരനാരങ്ങ ഒരു അസാധാരണ സിനിമയാണെന്നും ഹ്യൂമര്‍ ഇല്ലെന്നുമല്ല അര്‍ത്ഥമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഒരു സംഭവകഥയെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന സിനിമയാണ് മധുരനാരങ്ങ. ഇതില്‍ തമാശകളുണ്ട്, പ്രണയമുണ്ട് സാധാരണക്കാരന് ആസ്വദിക്കുന്ന എല്ലാ ഘടകങ്ങളുമുണ്ട്.
കുഞ്ചാക്കോ ബോനും ബിജു മേനോനും പാര്‍വ്വതി രതീഷും മുഖ്യവേഷത്തിലെത്തിയ, കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മധുര നാരങ്ങ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. പാര്‍വ്വതിയ്ക്ക് നല്ല തുടക്കമാണ് കിട്ടിയതെന്നും പാര്‍വ്വതി നല്ല പ്രകടനം കാഴ്ചവച്ചുവെന്നും ചാക്കോച്ചന്‍ പറഞ്ഞു.


Click it and Unblock the Notifications











