'അന്ന് ശങ്കറിന് കോള്‍ വരുമ്പോള്‍ ഞാനും മോഹന്‍ലാലും അസൂയപ്പെട്ടിട്ടുണ്ട്'

By Aswini

തിരനോട്ടം, രണ്ട് ജന്മങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. വില്ലനായിട്ടാണ് തുടക്കം. പക്ഷെ മോഹന്‍ലാലിനെ സംബന്ധിച്ച് ആദ്യത്തെ കരിയര്‍ ബ്രേക്കായിരുന്നു അത്. ഫാസില്‍ എന്ന സംവിധായകന്റെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയാണ്. അന്ന് 'തലൈ രാഗം' എന്ന തമിഴ് ചിത്രത്തിലൂടെ ശങ്കര്‍ മുന്‍നിരയില്‍ എത്തിയിരുന്നു- പൂര്‍ണിമ ഭാഗ്യരാജ് മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ഓര്‍മയുടെ കെട്ടഴിച്ചു.

ബോംബെയില്‍ നിന്നെത്തിയ പൂര്‍ണിമയ്ക്ക് മോഹന്‍ലാലിനെ ഒരു നടനായിട്ട് പോലും സങ്കല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ലത്രെ. ബോംബെയില്‍ ഞാന്‍ കണ്ടു പരിചയിച്ച അഭിനേതാക്കളെല്ലാം സുന്ദരികളും സുന്ദരന്മാരുമായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ അഭിനയം അത്രയും നാച്വറലായിരുന്നു. അങ്ങനെയൊരു അഭിനയം പിന്നെ ഞാന്‍ കണ്ടിട്ടുള്ളത് നസറുദ്ദീന്‍ഷായില്‍നിന്നാണ്. അദ്ദേഹത്തോടൊപ്പം ഷായദ് എന്നൊരു ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്- പൂര്‍ണിമ പറയുന്നു.

poornima-mohanlal

വളരെ രസികനായിരുന്നു ലാല്‍ അന്നും. ഓരോ തമാശകള്‍ പറഞ്ഞ് ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും. സെറ്റിനെ ചലനാത്മകമാക്കിയത് അദ്ദേഹത്തിന്റെ കുസൃതിത്തരങ്ങളായിരുന്നു. കൊടൈക്കനാലിലുള്ള ഒരു ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലായിരുന്നു ഞങ്ങളുടെ താമസം. അന്ന് ഇന്നത്തെപ്പോലെ മൊബൈല്‍ സൗകര്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ആകെ ആശ്രയം അവിടുത്തെ ലാന്റ് ഫോണാണ്.

ഒരു തലൈരാഗം കഴിഞ്ഞതോടെ തമിഴകത്ത് ശങ്കര്‍ ഒരു തരംഗമായി മാറിയിരുന്നു. അതുകൊണ്ട് നിറയെ ഫോണ്‍കോളുകള്‍ അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരുന്നു. അധികവും നിര്‍മ്മാതാക്കളായിരുന്നു. ഇതൊക്കെ കണ്ട് ഞാനും ലാലും ഒരല്‍പ്പം അസൂയയോടെയാണ് ശങ്കറിനെ നോക്കിക്കണ്ടിരുന്നത്. ഞങ്ങളെ ആരും വിളിക്കാനില്ലല്ലോ എന്ന ദുഃഖം. എനിക്ക് ഇടയ്ക്കിടെയെങ്കിലും ഫോണ്‍വരും. ബോംബെയില്‍നിന്ന് അച്ഛന്റേതാണ്.

manjil-virinja-pookkal

തമാശയായിട്ടാണെങ്കിലും അന്ന് ഞാനും ലാലും പറഞ്ഞു, ഒരിക്കല്‍ ഞങ്ങളെ തേടിയും ഇങ്ങനെ ഫോണ്‍കോളുകള്‍ എത്തുമെന്ന്- പൂര്‍ണിമ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അത് തന്നെ സംഭവിച്ചു. മഞ്ഞില്‍ വിരിഞ്ഞ ചിത്രത്തിന് ശേഷം മൂവര്‍ക്കും ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് പൂര്‍ണിമ തിരിച്ചുവന്നത് ലാലിന്റെ നായികയായിട്ടാണ്. എന്നാല്‍ ശങ്കറിന്റെ കരിയര്‍ താഴോട്ടും പോകുകയായിരുന്നു.

കടപ്പാട്: നാന ഫേസ്ബുക്ക് പേജ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X