ഞങ്ങള്‍ കുടുംബത്തോടെ ചെമ്പന്മാരാണ്
ചെമ്പന്‍ വിനോദേ എന്നൊക്കെ കേട്ട്, കീരിക്കാടന്‍ ജോസിനെപ്പോലെ ഒരാളെയാണ് മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. കണ്ടപ്പോഴല്ലേ മനസ്സിലായത്, ആള് പാവമൊരു അങ്കമാലിക്കാരന്‍ ഹാസ്യനടനാണെന്ന്. പേരിന് പിമ്പുള്ള ചെമ്പന്‍ കുടുംബത്തോടെ വന്നതാണ്. അതിന് പിന്നിലെ കഥ ചെമ്പന്‍ വിനോദ് തന്നെ പറയും.
യഥാര്‍ത്ഥ പേര് വിനോദ് ജോസ് എന്നാണ്. കുടുംബത്തോടെ എല്ലാവരും ചെമ്പന്മാരെന്നാണത്രെ അറിയപ്പെടുന്നത്. ചെമ്പന്‍ എന്നാണ് എല്ലാവരും വിളിക്കുന്നത്. അങ്കമാലിയിലെ മാളിയേക്കല്‍ കുടുംബക്കാരണത്രെ ചെമ്പന്‍ വിനോദ്.

ഏറെക്കാലം ബാംഗ്ലൂരിലായിരുന്ന ചെമ്പന്‍ വിനോദെന്ന, വിനോദ് ജോസിനെ അവിടെയുള്ളവര്‍ സംബോധന ചെയ്തിരുന്നത് ഹായ് ചെമ്പാ എന്നാണത്രെ. അവിടെയുള്ളവര്‍ക്ക് എല്ലാം പേര് മാത്രമാണ്. പക്ഷെ ഇവിടെയെത്തുമ്പോള്‍ അത് ചെമ്പന്‍ നിറമുള്ളവന്‍, ചെമ്പന്‍ മുടിയുള്ളവന്‍ എന്നൊക്കെയാകുന്നു. സെറ്റിലും എല്ലാവരും ചെമ്പാ എന്ന് വിളിച്ച് വിളിച്ച് പേര് വിനോദിനൊപ്പം ചേര്‍ന്നതാണ് ചെമ്പന്‍ വിനോദായത്.
'പൊലീസ് ഇന്‍സ്‌പെക്ടര്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ചെമ്പന്‍ വിനോദ് ശ്രദ്ധിക്കപ്പെട്ടത് 'ആമേനി'ലെ പൈലിയിലൂടെയും 'സപ്തമശ്രീ തസ്‌കര'യിലെ മാര്‍ട്ടിയിലൂടെയുമാണ്. പൃഥ്വിരാജിന്റെ 'ടമാര്‍ പടാറി'ല്‍ ക്രോസ്‌ബെല്‍റ്റ് മണി എന്ന കഥാപാത്രത്തെയും ചെമ്പന്‍ വിനോദ് ഗംഭീരമാക്കി. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് ചെമ്പനും.


Click it and Unblock the Notifications











