മി ടു ക്യാംപെയ്നിൽ കുടുങ്ങി നടൻ മുകേഷ്!! സംഭവം 19 വർഷം മുൻപ്, യുവതിയുടെ വെളിപ്പെടുത്തൽ...
പല തുറന്നു പറച്ചിലുകളും നാളെ പുതിയ സമൂഹത്തെ സൃഷ്ടിക്കപ്പെടും. സമൂഹത്തിനു മുന്നിൽ മാന്യതയുടെ മുഖം മൂടി ചൂടി ഓവർ വിനയവും മുഖത്ത് വാരി പൂശി നടക്കുന്ന പകൽ മാന്യൻമാർക്ക് ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകൾ അത്യവശ്യമാണ്. വെളിച്ചത്തിൽ സ്ത്രീകളെ ബഹുമാനിക്കുകയും സൂര്യൻ മറയുമ്പോൾ അവളുടെ ശരീരത്തിൽ കഴുകൻ കണ്ണുകളോടെ നോക്കുന്ന ഒരോർത്തർക്കും ഇതൊരുപാഠമാകട്ടെ. ഇത്തരത്തിലുളള സ്ത്രീകളുടെ ചങ്കൂറ്റത്തോടെയുള്ള തുറന്നു പറച്ചിലുകൾ സമൂഹത്തിന്റെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.സമൂഹത്തിലെ പല ആരാധന പുരുഷൻമാരുടെ നേരെയാണ് മീടു ക്യാംപെയ്നുകൾ വിരൽ ചൂണ്ടുന്നത്.

മീടു ക്യാംപെയ്നുകൾ ഇപ്പോൾ ശക്തമാകുകയാണ്. ഹോളിവുഡിലും ബോളിവുഡിലും വൻ വിവാദങ്ങളും ചലനങ്ങളും സൃഷ്ടിച്ച മീടു ക്യാപെയ്ൻ മലയാളത്തിലേയ്ക്ക്. ഇടത് പക്ഷ എംഎൽഎയും നടനും മുകേഷിനു നേരെയാണ് ചലച്ചിത്ര മേഖലയിലെ സങ്കേചതിക പ്രവർത്തക ടെസ്സ് ജോസഫ് വിരൽ ചൂണ്ടിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ

സംഭവം 19 വർഷങ്ങൾക്കു മുൻപ്
19 വർഷങ്ങൾക്കു മുൻപുള്ള സംഭവമാണ് ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തക ടെസ്സ് ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സ്വാകാര്യ ചാനൽ അവതരിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു സംഭവം. പരിപാടിയ്ക്കിടെ മുകേഷ് പല തവണ മുകേഷ് മുറിയിലേയ്ക്ക് ഫോൺ വിളിച്ചിരുന്നു. ടെസ്സ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മുറിമാറാൻ നിർബന്ധിച്ചു
ചെന്നെ കേന്ദ്രീകരിച്ചായിരുന്നു പരിപാടിയുടെ ചിത്രീകരണം നടന്നത്.ഷൂട്ടിനിടെ പല തവണ മകേഷ് ഫോണിൽ വിളിച്ചിരുന്നു. ഈ ഫോൺ വിളി മണിക്കൂറുകളോളം നീണ്ടു നിന്നിരുന്നു. താരത്തിന്റെ മുറിയ്ക്ക് അടുത്തുള്ള മുറിയിലേയ്ക്ക് മറാൻ നിരന്തരം നിർബന്ധിച്ചിരുന്നെന്ന് ടെസ് പറയുന്നു

സ്ഥലം മാറ്റി
മുകേഷിന്റെ ഭാഗത്ത് നിന്നുള്ള ഇത്തര പെരുമാറ്റത്തിനെ കുറിച്ച്അന്നത്തെ തന്‍റെ മേധാവി ഡെറിക്ക് ഓബ്രയാനെ അറിയിച്ചിരുന്നു. അന്ന് തന്റെ അദ്ദേഹം തന്റെ പ്രശ്നത്തിൽ പരിഹാര കാണുകയായിരുന്നു. തന്നെ അവിടെ നിന്ന് മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.അതിന് ഡെറിക്കിനോട് നന്ദി അറിയിക്കുന്നതായും ടെസ്സ് പറഞ്ഞു

20 വയസ്സ്
മുകേഷിൽ നിന്ന് ഇത്തരത്തിലുളള ദുരനുഭവം നേരിടുമ്പോൾ അന്ന് എനിയ്ക് 20 വയസ് മാത്രമായിരുന്നു പ്രായം. സംഭവം നടന്നിട്ട് 19 കൊല്ലം പിന്നിടുകയാണ്. അന്നത്തെ ഷോയിൽ പുരുഷന്മാരായിരുന്നു കൂടുതൽ. ആ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും ഇവർ ട്വിറ്റിൽ കുറിക്കുന്നുണ്ട്.

മലായളത്തിലെ മിടു
ദേശീയ അന്തർദേശീയ തലത്തിൽ നടിമാരുടെ മീടു ക്യാപെയ്നുഖൽ വൻ ചർച്ചയായി മാറുകയാണ്. ഓട്ടേറെ പ്രമുഖ വ്യക്തികളുടെ മുഖം മൂടിയാണ് മിടു ക്യാംപെയ്നിലൂടെ അഴിഞ്ഞു വീഴുന്നത്. ബോളിവുഡിലും ഹോളുവുഡിലും മെല്ലാം മീടു കത്തികയറുകയാണ്. എന്നാല്‍ ആദ്യമായിട്ടാണ് മലയാളത്തിലെ പ്രമുഖ നടനെതിരെ ആരോപണം ഉയരുന്നത്. മുകേഷിനെതിരെയുള്ള ഈ ആരോപണം സിനിമ മേഖലയിൽ മാത്രമല്ല രാഷ്ട്രീയ രംഗത്തും ചർച്ച വിഷയമായിട്ടുണ്ട്.


Click it and Unblock the Notifications