മെക്കാര്‍ട്ടിന്‍ മമ്മൂട്ടിക്കൊപ്പം
റാഫി- മെക്കാര്‍ട്ടിന്‍ എന്ന തിരക്കഥാഇരട്ടകള്‍ വേര്‍പിരിഞ്ഞതോടെ രണ്ടുപേരും സിനിമയില്‍ സജീവമായി. ദിലീപിനെ നായകനാക്കി റാഫി പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ മെക്കാര്‍ട്ടിന്‍ തിരക്കഥയിലേക്കാണ് തിരിയുന്നത്. ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ത്രീഡി ചിത്രമായിട്ടാണ് ഇത് ഒരുക്കുന്നത്.
ഇരുവരും വേര്‍പിരിഞ്ഞെങ്കിലും പരസ്പര സൗഹൃദം കാത്തുസൂക്ഷിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. മമ്മൂട്ടി ചി്ത്രത്തിന്റെ തിരക്കഥയില്‍ മെക്കാര്‍ട്ടിനെ സഹായിക്കാന്‍ റാഫിയുമുണ്ട്. മുന്‍ ചിത്രങ്ങളെപോലെ കോമഡി ചിത്രം തന്നെയാണ് മെക്കാര്‍ട്ടിനും ഒരുക്കുന്നത്.

അടുത്തകാലത്തായി ഹിറ്റൊന്നും ഒരുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് സംവിധായകന്‍ ടി.എസ്. സുരേഷ്ബാബു. കോട്ടയം കുഞ്ഞച്ചന്‍ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്ത സുരേഷ്ബാബു കുഞ്ഞച്ചന്റെ രണ്ടാംഭാഗം ഒരുക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ആ പ്രൊജക്ട് ഉപേക്ഷിച്ചു. ഉപ്പുകണ്ടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ സുരേഷ്ബാബു അതിന്റെ രണ്ടാംഭാഗം അടുത്തിടെ ഒരുക്കിയെങ്കിലും ചിത്രം വന്‍ പരാജയമായിരുന്നു. അതേതുടര്‍ന്ന് അല്‍പകാലം സിനിമയില്‍ നിന്നു മാറിനില്‍ക്കുയായിരുന്നു.
മമ്മൂട്ടിക്കൊപ്പം ചേര്‍ന്നൊരുക്കുന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നാണ് സുരേഷ്ബാബുവിന്റെ പ്രതീക്ഷ. മെക്കാര്‍ട്ടിനും അതേ കാഴ്ചപ്പാടില്‍ തന്നെയാണ്. റാഫിയുമായി വേര്‍പിരിഞ്ഞശേഷം ചെയ്യുന്ന ചിത്രം ഹിറ്റാക്കേണ്ടത് അത്യാവശ്യമാണ്. ദിലീപുമായി ചേര്‍ന്നാണ് റാഫി ചിത്രമൊരുക്കുന്നത്. രണ്ടുപേരും ചേര്‍ന്ന് ദിലീപിനെ നായകനാക്കി ചെയ്തിരുന്ന പഞ്ചാബി ഹൗസ് വന്‍ ഹിറ്റായിരുന്നു. എന്നാല്‍മ മ്മൂട്ടിക്കൊപ്പുള്ള ലവ് ഇന്‍ സിങ്കപ്പോര്‍ വന്‍ പരാജയവും. അതുകൊണ്ടുതന്നെ പുതിയ ചിത്രം മെക്കാര്‍ട്ടിനും വലിയൊരു അഗ്നിപരീക്ഷയാണ്.


Click it and Unblock the Notifications











