»   » സ്‌നേഹ കാരണം; മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല!!

സ്‌നേഹ കാരണം; മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി മറ്റു ചിത്രങ്ങളൊക്കെ മാറ്റിവച്ചാണ് ദ ഗ്രേറ്റ് ഫാദര്‍ ഏറ്റെടുത്തത്.

മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിലൂടെ ഇന്ദ്രജിത്തിന്റെ മക്കളുടെ അരങ്ങേറ്റം, പൃഥ്വി നിര്‍മിയ്ക്കുന്നു!


ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സംഘവും നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകളും മമ്മൂട്ടിയുടെ ഗെറ്റപ്പുമൊക്കെ പ്രേക്ഷകര്‍ക്ക് നന്നായി ബോധിച്ചിട്ടുണ്ട്. എന്നാല്‍ ഇനി ചിത്രത്തിന്റെ ലൊക്കേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലത്രെ.


എന്താണ് കാരണം

ചിത്രത്തിലെ നായിക സ്‌നേഹയാണത്രെ അതിന് കാരണം. നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌നേഹ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ചിത്രത്തില്‍ സ്‌നേഹയുടെ കഥാപാത്രം സസ്‌പെന്‍സാണെന്നാണ് കേള്‍ക്കുന്നത്.


സ്‌നേഹയുടെ മാത്രം ഫോട്ടോയില്ല

ഇതിനോടകം ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പല ഫോട്ടോകളും പുറത്ത് വന്നു. മമ്മൂട്ടിയുടേത് ഉള്‍പ്പടെ ആര്യ, മണികണ്ഠന്‍, മാളവിക.. എന്തിനേറെ ലൊക്കേഷന്‍ കാണാന്‍ വന്ന പൃഥ്വിയുടെ ഫോട്ടോ പോലും വന്നു. എന്നാല്‍ ഇതുവരെ നായിക സ്‌നേഹയുടെ ഫോട്ടോ പുറത്ത് വിട്ടിട്ടില്ല.


സാറയുമുണ്ടല്ലോ

സ്‌നേഹയുടേത് മാത്രമല്ല, ചിത്രത്തില്‍ വളരെ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന സാറ അര്‍ജ്ജുന്റെ ഫോട്ടോയും പുറത്തു വിട്ടിട്ടില്ല. സ്‌നേഹ മെഗാസ്റ്റാറിന്റെ ഭാര്യയായും സാറ മകളായും എത്തുന്നതായാണ് നേരത്തെ വാര്‍ത്തകള്‍ വന്നത്


സ്‌നേഹയും മമ്മൂട്ടിയും

സ്‌നേഹയും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. മലയാളത്തില്‍ തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം ഇരുവരും ഒന്നിച്ചത്. അതിന് മുമ്പ് മമ്മൂട്ടിയുടെ ആനന്ദം എന്ന തമിഴ് ചിത്രത്തില്‍ സ്‌നേഹ അഭിനയിച്ചിരുന്നു. അബ്ബാസിന്റെ നായികയായിട്ടാണ് എത്തിയത്. പ്രമാണി, വന്ദേ മാതരം എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് രണ്ട് ചിത്രങ്ങള്‍.
English summary
Media have no permission to The Great Father location

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X