സൗഹൃദവും പ്രണയവും നിറച്ച് മെഡുല്ല ഒബ്ലോംകട്ട
കൊച്ചി: സുരേഷ് നായര്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് മെഡുല്ല ഒബ്ലോംകട്ട. ഒരു തമിഴ് ചിത്രത്തിന്റെ മലയാളം പതിപ്പായ ചിത്രം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഏപ്രില്‍ 2014 ന് തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിയ്ക്കപ്പെട്ടില്ല.
ന്യൂജനറേഷന്‍ ചിത്രമെന്ന് ലേബലില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന മെഡുല്ല ഒബ്ലോംകട്ട സൗഹൃദവും, പ്രണയവും , കുടുംബ ബന്ധങ്ങളുമാണ് പറയുന്നത്. നടുവില കൊഞ്ചം പാക്കതാ കാനോം എന്ന വിജയ് സേതുപതി നായകനായ തമിഴ് ചിത്രത്തിന്റെ മലയാളം പതിപ്പാണ് മെഡുല്ല ഓബ്ലോംകട്ട

80 ലക്ഷം രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 30 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. ഗായത്രി ശങ്കറായിരുന്നു ചിത്രത്തിലെ നായിക. ബാലാജി തരണീതരന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
സഹോദരിയായ അംബികയ്‌ക്കൊപ്പം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് സുരേഷ് നായര്‍. അനബെല്ല എന്ന ചിത്രം മലയാളത്തിലും തമിഴിലുമാണ് ചിത്രീകരിച്ചത്.രാഹുല്‍ മാധവ്, സൈജു കുറുപ്പ്, അര്‍ജുന്‍ നന്ദകുമാര്‍, രാകേന്ദു, ആവണ, നന്ദു, ബാലാജി ശര്‍മ്മ, മുരളി മോഹന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.


Click it and Unblock the Notifications











