പ്രഭു വീണ്ടും മലയാളത്തില്‍
തമിഴ് നടന് പ്രഭു വീണ്ടും മലയാളത്തില് അഭിനയിക്കുന്നു. നവാഗതനായ ഉണ്ണി സംവിധാനം ചെയ്യുന്ന മേഘതീര്ത്ഥം എന്ന ചിത്രത്തിലാണ് പ്രഭു അഭിനയിക്കുന്നത്. മുകേഷ്, സായി കുമാര്, പത്മപ്രിയ, ഭാമ, മുക്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്.
പ്രിയദര്ശന്റെ കാലാപാനിയാണ് പ്രഭു ആദ്യമായി അഭിനയിച്ച മലയാള ചിത്രം. രാജസേനന്റെ മലയാളി മാമന് വണക്കം, വിനയന്റെ വാര് ആന്റ് ലൗ, സുന്ദര്ദാസിന്റെ കണ്ണിനും കണ്ണാടിക്കും എന്നീ ചിത്രങ്ങളിലും പ്രഭു അഭിനയിച്ചിട്ടുണ്ട്.
ഗ്രീന് അഡ്വെര്ട്ടൈസിംഗിന്റെ ബാനറില് ടി പി സലീമും ഷാജി നടേശനും നിര്മ്മിക്കുന്ന മേഘതീര്ത്ഥത്തിന്റെ തിരക്കഥയും സംവിധായകന്റേതു തന്നെയാണ്. ഉത്പല് വി നായനാര് ഛായാഗ്രഹണം.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്ക്ക് ഈണം പകരുന്നത് ശരത്.


Click it and Unblock the Notifications