പുതിയ ചിത്രത്തില്‍ മേഘ്‌ന കോളെജ് അധ്യാപിക
പുതിയ ചിത്രത്തില്‍ നടി മേഘ്‌ന രാജിന് കോളെജ് അധ്യാപികയുടെ വേഷം. നവാഗതനായ രാജേഷ് ഒരുക്കുന്ന ചിത്രത്തിലാണ് സോഷ്യല്‍ ആക്ടീവിസ്റ്റായ ലക്ചറുടെ വേഷത്തില്‍ മേഘ്‌ന എത്തുന്നത്. ചിത്രത്തില്‍ മേഘ്‌നയ്‌ക്കൊപ്പം മംമ്ത മോഹന്‍ദാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മംമ്ത ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.
താന്‍ വിശ്വസിക്കുന്ന ശരികള്‍ക്കുവേണ്ടി പോരാടുന്ന കഥാപാത്രമാണ് എന്റേത്. ജോലിസ്ഥലത്ത് നടക്കുന്ന ഒരു പ്രത്യേക സംഭവമാണ് കതയിലെ വഴിത്തിരിവ്- മേഘ്‌ന പറയുന്നു.
ഇപ്പോള്‍ ബിരുദ പരീക്ഷകളുമായി താന്‍ തിരക്കിലാണെന്നും ജൂണില്‍ മാത്രമേ ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുകയുള്ളുവെന്നും മേഘ്‌ന വ്യക്തമാക്കി. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ കഥയെക്കുറിച്ച് തനിയ്ക്കിപ്പോള്‍ കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ലെന്ന് മേഘ്‌ന പറയുന്നു.
ജീത്തു ജോസഫ് ചിത്രം മെമ്മറീസിന്റെ വന്‍ വിജയത്തിന് ശേഷം താന്‍ മലയാളത്തില്‍ ചിത്രങ്ങളുടെ എണ്ണം കുറച്ചുവെന്നും വളരെ സൂക്ഷിച്ചാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നും മേഘ്‌ന പറയുന്നു.
ഇപ്പോള്‍ കന്നഡ ചിത്രങ്ങളും മേഘ്‌ന കൂടുതലായി സ്വീകരിക്കുന്നുണ്ട്. കന്നഡയില്‍ മേഘ്‌നയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം ബാഹുപരാക് ആണ്. മലയാളത്തില്‍ മേഘ്‌ന അഭിനയിച്ച് റിലീസ് ചെയ്യാന്‍ പോകുന്ന പുതിയ ചിത്രം രാകേഷ് ഗോപന്റെ 100ഡിഗ്രി സെല്‍ഷ്യസ് ആണ്.


Click it and Unblock the Notifications












