മമ്മൂട്ടിയും മീനയും തമ്മില്‍ അധികമാരും അറിയാത്ത ഒരു ബന്ധം
മമ്മൂട്ടിയ്ക്ക് വര്‍ഷം കഴിയുന്തോറും പ്രായം കുറയുകയാണോ എന്ന ചോദ്യത്തിന് പതിരില്ലാതെയല്ല. ഇവിടെ ഇനി പറയാന്‍ പോകുന്ന കാര്യം കേട്ടാല്‍ നിങ്ങള്‍ക്കും തോന്നിപ്പോകും. 1984 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു കൊച്ചു കഥ ആരും പറയാത്ത കഥ. പിജി വിശ്വംബരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും സരിത (മുകേഷിന്റെ മുന്‍ഭാര്യ)യുമാണ് താരജോഡികള്‍. ഇവരുടെ മകളായി ബേബി മീന എന്ന കൊച്ചു പെണ്‍കുട്ടി വേഷമിട്ടു.

വര്‍ഷങ്ങള്‍ കടന്നുപോയി. മലയാള സിനിമയിലെ കാമുകനും സഹോദരനും മകനും അച്ഛനും ഭര്‍ത്താവുമൊക്കെയായി മമ്മൂട്ടി പിന്നെയും വേഷമിട്ടു. 2001 ല്‍ വിനയന്‍ രാക്ഷസ രാജാവ് എന്ന ചിത്രം സംവിധാനം ചെയ്തു. മമ്മൂട്ടിയും ദിലീപുമൊക്കെ മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷം ചെയ്തത് മീനയാണ്. അതേ മീന. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൊച്ചു കഥ ആരും അറിയാത്ത കഥയില്‍ മമ്മൂട്ടിയുടെ മകളുടെ വേഷമിട്ട മീന.

വര്‍ഷം പിന്നെയും കടന്നുപോയി. മമ്മൂട്ടി പിന്നെയും പിന്നെയും മലയാളിയിലേക്കിറങ്ങി. മീന വിവാഹിതയായി, ഒരു കുഞ്ഞിന്റെ അമ്മയായി. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിവന്നു. 2014 ല്‍ പ്രമോദ് പയ്യന്നൂര്‍ ബഷീറിന്റെ ബാല്യകലസഖി എന്ന നോവല്‍ ആസ്പദമാക്കി അതേ പേരില്‍ ഒരു സിനിമ സംവിധാനം ചെയ്തു. ദേ അതില്‍ മമ്മൂട്ടിയുടെ ഉമ്മയുടെ വേഷത്തില്‍ മീന. അതേ മീന. മമ്മൂട്ടിയുടെ മകളായും ഭാര്യയായും വേഷമിട്ട അതേ മീന. വര്‍ഷങ്ങള്‍ എത്രപെട്ടന്ന് കടന്നുപോകുന്നു. മാറ്റമില്ലാതെ മമ്മൂട്ടി.


Click it and Unblock the Notifications