Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
വമ്പന്‍ താരനിരയുമായി തലൈവര്‍ 168! കീര്‍ത്തി സുരേഷിന് പിന്നാലെ മീനയും ഖുശ്ബുവും
സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. നിലവില്‍ ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറാണ് തലൈവരുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ചിത്രം പൊങ്കല്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ദര്‍ബാറിന് പിന്നാലെ സിരുത്തൈ ശിവയ്ക്കൊപ്പമാണ് സൂപ്പര്‍ താരം ഒന്നിക്കുന്നത്.
തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. തലൈവര്‍ 168ല്‍ കീര്‍ത്തി സുരേഷ് നായികമാരില്‍ ഒരാളായി എത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ കീര്‍ത്തിക്ക് പിന്നാലെ നീണ്ട ഇടവേളയ്ക്ക് ശേഷം മീന,ഖുശ്ബു തുടങ്ങിയവരും സ്റ്റൈല്‍മന്നനൊപ്പം എത്തുകയാണ്.
നിര്മ്മാതാവൊന്നുമല്ല! ഇത്തവണ പ്രശ്നമുണ്ടാക്കിയത് സംവിധായകനും ക്യാമറാമാനും! വെളിപ്പെടുത്തി ഷെയ്ന്
സിനിമയില്‍ രജനിയുടെ ഭാര്യയായിട്ടാണ് മീന എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുത്തു എന്ന സിനിമ കഴിഞ്ഞ് 24 വര്‍ഷത്തിന് ശേഷമാണ് നടി രജനിക്കൊപ്പം ഒന്നിക്കുന്നത്,. ഇവര്‍ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡി ഇമാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്.
അജിത്തിനെ നായകനാക്കിയുളള വിശ്വാസം എന്ന ചിത്രമായിരുന്നു സിരുത്തെ ശിവ ഒടുവിലായി ഒരുക്കിയത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു.
പപ്പേട്ടന് ക്ലാസാണ്,മാസാണ്...! മാമാങ്കം ഷുവര്‍ ഹിറ്റ്, എം പദ്മകുമാറിനെക്കുറിച്ചുളള പോസ്റ്റ് വൈറല്‍