»   » മീന മോഹന്‍ലാലിന് ഭാര്യ, മമ്മൂട്ടിയ്ക്ക് അമ്മ !

മീന മോഹന്‍ലാലിന് ഭാര്യ, മമ്മൂട്ടിയ്ക്ക് അമ്മ !

Posted By:
Subscribe to Filmibeat Malayalam

സാന്ത്വനം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി മീന തെന്നിന്ത്യന്‍ നായികയെന്നാണ് അറിയപ്പെടുന്നത്. തമിഴിലും തെലുങ്കിലുമെല്ലാം ഒട്ടേറെ ചിത്രങ്ങള്‍ ചെയ്ത മീന, മലയാളത്തിലും ഒരുപിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാംതുടങ്ങിയ മുന്‍നിരതാരങ്ങള്‍ക്കൊപ്പം സ്ഥിരം നായികയായി മീന ഏറെക്കാലം മലയാളത്തില്‍ തുടരുകയായിരുന്നു.

എന്നാല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനിന്ന മീന പിന്നീട് ടിവി പരിപാടികളിലൂടെയാണ് തിരിച്ചെത്തിയത്. മലയാളത്തില്‍ മികച്ചൊരു അവസരത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് പല അഭിമുഖങ്ങളിലും മീന വ്യക്തമാക്കിയിരുന്നു. ഇങ്ങനെയിരിക്കെയാണ് പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകാന്‍ നടിമാരെ കിട്ടാതായപ്പോള്‍ സംവിധായകന്‍ ജീത്തു ജോസഫ് മീനയെ സമീപിയ്ക്കുന്നത്. അമ്മവേഷങ്ങള്‍ നേരത്തെയും ചെയ്തിട്ടുള്ള മീന ദൃശ്യത്തിലെ വേഷം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. മലയാളത്തില്‍ തിരിച്ചുവരവിന് മോഹന്‍ലാലിന്റെ നായികയായിത്തന്നെ അവസരം ലഭിച്ച സന്തോഷത്തിലാണ് മീന.

Meena

ഇപ്പോള്‍ കേള്‍ക്കുന്നത് മലയാളത്തില്‍ മീനയ്ക്ക് ഇരട്ടഭാഗ്യമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്നാണ്. കാര്യം മറ്റൊന്നുമമല്ല മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയ മീനയ്ക്ക് സൂപ്പര്‍താരമായ മമ്മൂട്ടിയുടെ ചിത്രത്തിലും റോള്‍ ലഭിച്ചിരിക്കുകയാണ്. ലാലിന്റെ ഭാര്യായിട്ടാണ് ദൃശ്യത്തില്‍ അഭിനയിക്കുന്നതെങ്കില്‍ മമ്മൂട്ടിയുടെ അമ്മയായിട്ടാണ് ബാല്യകാലസഖിയെന്ന ചിത്രത്തില്‍ മീന അഭിനയിക്കുന്നത്.

പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി മജീദിന്റെ വേഷത്തിലാണ് എത്തുന്നത്. മജീദീന്റെ പിതാവിന്റെ വേഷം ചെയ്യുന്നതും മമ്മൂട്ടി തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ മമ്മൂട്ടിയുടെ അമ്മവേഷവും ഭാര്യാവേഷവും മീന ചെയ്യുന്നുണ്ട്. എന്തായാലും ഏറെക്കാലത്തിന് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചെത്തുമ്പോഴും സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലൂടെതന്നെ തിരിച്ചുവരാന്‍ അവസരം ലഭിയ്ക്കുകയെന്ന അപൂര്‍വ്വതയാണ് മലയാളത്തില്‍ മീനയെ സംബന്ധിച്ച് ലഭിയ്ക്കാന്‍ പോകുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം കറുത്ത പക്ഷികള്‍, രാക്ഷസരാജാവ്, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മീന മുമ്പ് അഭിനയിച്ചിട്ടുണ്ട്.

English summary
Actress Meena is getting double damakka in Malayalam, she is acting opposit Mammootty and Mohanlal same time in different movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam