»   » മീന ആശുപത്രിയില്‍; ദൃശ്യത്തിന്റെ ഷൂട്ടിങ്നിര്‍ത്തി

മീന ആശുപത്രിയില്‍; ദൃശ്യത്തിന്റെ ഷൂട്ടിങ്നിര്‍ത്തി

Posted By:
Subscribe to Filmibeat Malayalam

ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ ദൃശ്യത്തിന്റെ ഷൂട്ടിങ്ങിനിടെ നടി മീന തലകറങ്ങി വീണു. തൊടുപുഴയില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് മീനയ്ക്ക് അസ്വസ്ഥതയുണ്ടായത്. ഇവരെ ഉടന്‍ തന്നെ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്രതീക്ഷിതമായ ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.

മീനുയും മോഹന്‍ലാലും ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട സീനുകളുടെ ചിത്രീകരണമായിരുന്നു നടന്നുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ മീനയില്ലാതെ ഷൂട്ടിങ് മുന്നോട്ടുപോകില്ലെന്നുള്ള അവസ്ഥയായതുകൊണ്ടാണ് ചിത്രീകരണം നിര്‍ത്തിവച്ചത്. തുടര്‍ന്ന് ഗീതാഞ്ജലിയുടെ ഡബ്ബിങ് ജോലികള്‍ക്കായി മോഹന്‍ലാല്‍ ചെന്നൈയിലേയ്ക്ക് പോയി.

Meena

മോഹന്‍ലാല്‍ കര്‍ഷകനായി എത്തുന്ന ചിത്രത്തില്‍ ഭാര്യയുടെ വേഷത്തിലാണ് മീനയെത്തുന്നത്. നാലാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള കര്‍ഷകനായ ജോര്‍ജ്ജ് കുട്ടിയും പത്താംക്ലാസ് വരെ പഠിച്ച ഭാര്യയും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളുടെ രസകരമായ ആവിഷ്‌കാരമാണ് ചിത്രം.

വിവാഹത്തിന് ശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന മീനയുടെ തിരിച്ചുവരവ് വേഷങ്ങളില്‍ ഒന്നാണ് ദൃശ്യത്തിലേറെ. മലയാളത്തില്‍ മോഹന്‍ലാല്‍-മീന ജോഡികളുമായി ഏറെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.

English summary
Jithu Joseph's Drisyam' team packed up, when Meena was hospitalised after she fainted on the set at Thodupuzha yesterday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam