»   »  1984 മുതല്‍ തുടങ്ങിയതാണ്... മോഹന്‍ലാലും മീനയും തമ്മിലുള്ള ഒരു വിജയ രഹസ്യം

1984 മുതല്‍ തുടങ്ങിയതാണ്... മോഹന്‍ലാലും മീനയും തമ്മിലുള്ള ഒരു വിജയ രഹസ്യം

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഹിറ്റ് നായികമാരില്‍ ഒരാളാണ് മീന. വര്‍ണ്ണപ്പകിട്ട് മുതല്‍ ദൃശ്യം വരെ, മോഹന്‍ലാലിന്റെ കരിയറില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ മീന നായികയായി എത്തിയ ചിത്രങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

ലാലും മീനയും ആദ്യമായി ഒന്നിയ്ക്കുന്നത് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1984 ല്‍ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിന് വേണ്ടിയാണ്. അവിടെ നിന്ന് ദൃശ്യം വരെ ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോഴുള്ള ഒരു വിജയ രഹസ്യത്തെ കുറിച്ച് പറയാം

1984 മുതല്‍ തുടങ്ങിയതാണ്... മോഹന്‍ലാലും മീനയും തമ്മിലുള്ള ഒരു വിജയ രഹസ്യം

മുപ്പിത്തരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1984 ല്‍ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലാണ് ആദ്യമായി മീന മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ബാലതാരമായിട്ടാണ് മീന ചിത്രത്തിലെത്തിയത്.

1984 മുതല്‍ തുടങ്ങിയതാണ്... മോഹന്‍ലാലും മീനയും തമ്മിലുള്ള ഒരു വിജയ രഹസ്യം

1996 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ പ്രിന്‍സ് എട്ട് നിലയില്‍ പൊട്ടി. ലാലിന്റെ കരിയറില്‍ കരിനിഴല്‍ വീണു തുടങ്ങുമ്പോഴാണ് ഐവി ശശി സംവിധാനം ചെയ്ത വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ മീന നായികയായെത്തുന്നത്. ആ ചിത്രം ലാലിനെ കരകയറ്റി.

1984 മുതല്‍ തുടങ്ങിയതാണ്... മോഹന്‍ലാലും മീനയും തമ്മിലുള്ള ഒരു വിജയ രഹസ്യം

പിന്നീട് ഇരുവരും ഒന്നിച്ച ഒളിമ്പ്യന്‍ അന്തോണി ആദം, മിസ്റ്റര്‍ ബ്രഹ്മചാരി, ചന്ദ്രോത്സവം, നാട്ടുരാജാവ് എന്നീ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. ആ സമയത്താണ് ഉയദനാണ് താരം എന്ന ചിത്രമെത്തുന്നത്. ലാലിന്റെ കരിയറില്‍ വീണ്ടും തിളക്കമുള്ളൊരു വിജയം നല്‍കാന്‍ ഉദയനാണ് താരത്തിന് കഴിഞ്ഞു.

1984 മുതല്‍ തുടങ്ങിയതാണ്... മോഹന്‍ലാലും മീനയും തമ്മിലുള്ള ഒരു വിജയ രഹസ്യം

പിന്നെ കുറേ കാലം മീന സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. മോഹന്‍ലാല്‍ തന്റേതായ രീതിയില്‍ വിജയങ്ങളുമായി മുന്നോട്ട് പോയി. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ലാലിന്റെ ഗ്രാഫ് താണുപോയി. മോഹന്‍ലാലിന്റെ കാലം മലയാള സിനിമയില്‍ കഴിഞ്ഞു എന്ന് പലരും പറഞ്ഞ സമയത്താണ് ദൃശ്യം എന്ന ചിത്രം എത്തുന്നത്. മീനയാണ് ചിത്രത്തില്‍ ലാലിന്റെ നായികയായത്.

1984 മുതല്‍ തുടങ്ങിയതാണ്... മോഹന്‍ലാലും മീനയും തമ്മിലുള്ള ഒരു വിജയ രഹസ്യം

ദൃശ്യത്തിന് ശേഷം ലാലിന് വിജയമില്ല എന്നാണ് ഇപ്പോള്‍ പലരുടെയും പരാതി. ഈ സാഹചര്യത്തില്‍ വീണ്ടും മീനയും ലാലും ഒന്നിയ്ക്കുന്നത് പ്രതീക്ഷയാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഭാര്യാ - ഭര്‍ത്താക്കന്മാരായിട്ടാണ് മീനയും ലാലും എത്തുന്നത്.

English summary
Meena is the lucky heroine of Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam